image

30 Oct 2024 11:26 AM

Company Results

കോഡിംഗിനായി എഐയെ ആശ്രയിച്ച് ഗൂഗിള്‍

MyFin Desk

കോഡിംഗിനായി എഐയെ   ആശ്രയിച്ച് ഗൂഗിള്‍
X

Summary

  • എഐ ചെലവ് ചുരുക്കുകയും വരുമാനം കൂട്ടുകയും ചെയ്യുന്നു
  • ആല്‍ഫബെറ്റ് ഈ പാദത്തില്‍ 88.3 ബില്യണ്‍ ഡോളറിന്റെ വരുമാനം റിപ്പോര്‍ട്ട് ചെയ്തു
  • ഗൂഗിള്‍ സേവനങ്ങള്‍ 76.5 ബില്യണ്‍ ഡോളര്‍ വരുമാനത്തില്‍ എത്തി


ഗൂഗിള്‍ സോഫ്റ്റ്വെയര്‍ കോഡിംഗിന്റെ 25 ശതമാനത്തിലധികം സൃഷ്ടിച്ചത് എഐയാണെന്ന് സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെ ക്യു ത്രീ 2024 വരുമാന കോളിനിടെയായിരുന്നു പിച്ചൈയുടെ വെളിപ്പെടുത്തല്‍.

പുതിയ സോഫ്റ്റ്വെയര്‍ കോഡിംഗിന്റെ നാലിലൊന്ന് സൃഷ്ടിക്കാന്‍ ഗൂഗിള്‍ കൂടുതലായി എഐയെ ആശ്രയിക്കുന്നതായി സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. കോഡര്‍മാര്‍ ചെയ്യുന്ന ജോലി ചെയ്യുന്നതിലൂടെ എഐ ചെലവ് ചുരുക്കുകയും വരുമാനം കൂട്ടുന്നതുമായാണ് വിലയിരുത്തല്‍.

കമ്പനിയുടെ വളര്‍ച്ചയില്‍ എഐ യുടെ നിര്‍ണായക പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഈ പാദത്തില്‍ 88.3 ബില്യണ്‍ ഡോളറിന്റെ വരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരയല്‍ ഉള്‍പ്പെടുന്ന ഗൂഗിള്‍ സേവനങ്ങള്‍ 76.5 ബില്യണ്‍ ഡോളര്‍ വരുമാനത്തില്‍ എത്തിയതായാണ് കണക്കുകള്‍.

ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തി. മറ്റ് കമ്പനികള്‍ക്ക് എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുന്ന ഗൂഗിള്‍ ക്ലൗഡ്, 11.4 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. ഇത് പ്രതിവര്‍ഷം 35 ശതമാനം വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

ഗൂഗിള്‍ സേവനങ്ങള്‍ 30.9 ബില്യണ്‍ ഡോളര്‍ പ്രവര്‍ത്തന വരുമാനം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ഇത് 23.9 ബില്യണ്‍ ഡോളറായിരുന്നു.

പ്രവര്‍ത്തന വരുമാനം കഴിഞ്ഞ വര്‍ഷത്തെ 270 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 1.95 ബില്യണ്‍ ഡോളറിലെത്തി.