image

1 Nov 2023 6:47 AM GMT

Company Results

വി-ഗാർഡ്‌, ജിയോജിത് അറ്റാദായത്തിൽ വളർച്ച

MyFin Desk

Geojit Financial Services shares jump over 14%
X

Summary

  • ജിയോജിത് അറ്റാദായം 58 ശതമാനം വർധിച്ച് 36.35 കോടി രൂപയായി
  • വി-ഗാർഡ് അറ്റാദായം 35.02 ശതമാനം വർധിച്ച് 58.95 കോടി രൂപയായി


കേരളം ആസ്ഥനമായി പ്രവർത്തിക്കുന്ന പ്രമുഖ ബ്രോക്കറേജ് കമ്പനിയായ ജിയോജിത് നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 58 ശതമാനം വർധിച്ച് 36.35 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷമിതേ കാലയളവിൽ 23 കോടി രൂപയായിരുന്നു അറ്റാദായം. ഇപിഎസ് 1.52 രൂപയാണ്. ഇത് മുൻ സാമ്പത്തിക വര്ഷം ഇതേ പാദത്തിൽ 0.96 രൂപയായിരുന്നു. 58.33 ശതമാനമാണ് ഒരു വർഷത്തിൽ ഇപിസിൽ ഉണ്ടായ മാറ്റം.

കമ്പനിയുടെ മൊത്ത വരുമാനം 29.64 ശതമാനം വർധിച്ച് 145.51 കോടി രൂപയായി. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പദത്തിൽ 112.24 കോടി രൂപയായിരുന്നു. സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 13.3 ലക്ഷം ഉപപഭോക്താക്കളുടെ 79,240 കോടി രൂപയുടെ ആസ്തികളാണ് (എയുഎം) കമ്പനിയുടെ കീഴിലുള്ളത്.

വി-ഗാർഡ്‌ ഇൻഡസ്ട്രീസ്

ഇലക്ട്രിക്കൽ ഉത്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ സംയോജിത അറ്റാദായം 35.02 ശതമാനം വർധിച്ച് 58.95 കോടി രൂപയായി. മുന്‍വർഷമിതേ കാലയളവിൽ 43.66 കോടി രൂപയായിരുന്നു അറ്റാദായം. പ്രവർത്തന വരുമാനം 14.92 ശതമാനം ഉയർന്ന് 1,133.75 കോടി രൂപയായി. ഒരു വർഷം മുമ്പ് ഇതേ കാലയളവിലിത് 986.55 കോടി രൂപയായിരുന്നു. സെപ്തംബർ പാദത്തിൽ വി-ഗാർഡിന്റെ മൊത്ത വരുമാനം 16 ശതമാനം ഉയർന്ന് 1,147.91 കോടി രൂപയായി. ഓഹരിയൊന്നിന് 1.34 രൂപയാണഅ ഇപിഎസ്.

നടപ്പ് വർഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ അറ്റാദായം 8.21 ശതമാനവും മൊത്ത വരുമാനം 6.41 ശതമാനവും ഇടിവു കാണിച്ചിട്ടുണ്ട്.