15 Jan 2024 2:00 PM GMT
Summary
- വിപണിയിലെത്തിയെ ശേഷമുള്ള ആദ്യത്തെ പാദഫലാം
- മൊത്തം വരുമാനം 413.5 കോടി രൂപായയിലെത്തി
- എൻപിഎ 2.19 ശതമാനമായി കുറഞ്ഞു
ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ് (ഫെഡ്‌ഫിന) വിപണിയിലെത്തിയെ ശേഷം ആദ്യമായാണ് പാദഫലാം പുറത്തു വിടുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഫെഡ്‌ഫിനയുടെ അറ്റാദായം 27.8 ശതമാനം വർധിച്ച് 65.4 കോടി രൂപയായി കമ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 51.17 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിലെ അറ്റാദായമായ 57.76 കോടി രൂപയിൽ നിന്നും 13.2 ശതമാനം ഉയർന്നതാണ്.
കമ്പനിയുടെ മൊത്തം വരുമാനം 413.5 കോടി രൂപായയിലെത്തി, മുൻവർഷത്തെ ഇതേ കാലയളവിലെ 308.73 കോടിയിൽ നിന്ന് 34 ശതമാനം ഉയർന്നതാണ്. കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) മുൻ പാദത്തിലെ 2.34 ശതമാനത്തിൽ നിന്ന് 2.19 ശതമാനമായി കുറഞ്ഞു. മൂന്നാം പാദത്തിൽ ഫെഡ്‌ഫിനയുടെ അറ്റ എൻപിഎ 1.66 ശതമാനമായി മെച്ചപ്പെട്ടു.
കമ്പനിയുടെ വിതരണത്തിൽ 24 ശതമാനം വാർഷിക വർദ്ധനവ് രേഖപ്പെടുത്തി 3,344 കോടി രൂപയായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
പാദഫലത്തിനു മുന്നോടിയായി ഓഹരികൾ എൻഎസ്ഇയിൽ 1.72 ശതമാനം ഉയർന്ന് 142.25 രൂപയിൽ ക്ലോസ് ചെയ്തു.