19 Nov 2023 10:04 AM
Summary
- മൊത്തം ബിസിനസ് 32.81 ശതമാനം വളർച്ച രേഖപ്പെടുത്തി
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 140.12 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. മുന്‍ വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 143.35 ശതമാനം വളർച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 37.39 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 289.65 കോടി രൂപയായി.
മൊത്തം ബിസിനസ് 32.81 ശതമാനം വളർച്ച രേഖപ്പെടുത്തി 34,906 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം മുന്‍ വര്‍ഷം സമാന കാലയളവിലെ 13,520 കോടി രൂപയിൽ നിന്ന് 28.82 ശതമാനം വർധിച്ച് 17,416 കോടി രൂപയായി. കൈകാര്യം ചെയ്യുന്ന വായ്പകള്‍ 12,764 കോടി രൂപയിൽ നിന്ന് 37.03 ശതമാനം വർധിച്ച് 17,490 കോടി രൂപയായി.
രണ്ടാം പാദത്തിൽ മൊത്തം നിഷ്ക്രിയാസ്തി അനുപാതം 2.64 ശതമാനവും അറ്റ നിഷ്ക്രിയാസ്തി അനുപാതം 1.19 ശതമാനവുമാണ്. മൂലധന പര്യാപ്തത അനുപാതം (സിആർഎആർ) 20.57 ശതമാനമാണ്.
സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം, ബാങ്കിന് 21 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 236 ജില്ലകളിലായി 700 ശാഖകളും 579 എടിഎമ്മുകളും ഉണ്ട്.