20 Oct 2023 9:56 AM GMT
ടെസ്‌ലയുടെ പാദഫലം ദുര്‍ബലം: മസ്‌ക്കിന്റെ ആസ്തി 16.1 ബില്യന്‍ ഡോളര്‍ ഇടിഞ്ഞു
MyFin Desk
Summary
ടെസ് ലയില്‍ മസ്‌ക്കിന് 13 ശതമാനം ഓഹരിയാണുള്ളത്
ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ലയുടെ ദുര്‍ബലമായ മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സിഇഒ ഇലോണ്‍ മസ്‌ക്കിന്റെ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് 16.1 ബില്യന്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി.
ടെസ് ലയുടെ 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ (ജുലൈ-സെപ്റ്റംബര്‍) റിപ്പോര്‍ട്ടാണ് ഒക്ടോബര്‍ 19ന് പുറത്തുവിട്ടത്.
210 ബില്യന്‍ ഡോളറാണ് മസ്‌ക്കിന്റെ ആസ്തിയായി ഇപ്പോള്‍ കണക്കാക്കുന്നത്. ലോക സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതും മസ്‌ക്കാണ്. ആസ്തിയില്‍ 16.1 ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടായിട്ടും സമ്പന്ന പട്ടികയില്‍ മസ്‌ക്ക് തന്നെയാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടിനെക്കാള്‍ 55 ബില്യന്‍ ഡോളറിന്റെ ആസ്തി കൂടുതലുണ്ട് ഇപ്പോഴും മസ്‌ക്കിന്.
ടെസ് ലയില്‍ മസ്‌ക്കിന് 13 ശതമാനം ഓഹരിയാണുള്ളത്. മസ്‌ക്കിന്റെ ആസ്തിയുടെ ഭൂരിഭാഗവും പ്രദാനം ചെയ്യുന്നത് ടെസ് ലയില്‍നിന്നുള്ള വരുമാനമാണ്.
ടെസ് ലയുടെ ദുര്‍ബലമായ മൂന്നാം പാദഫലം പുറത്തുവന്നതോടെ ഒക്ടോബര്‍ 19ന് ഓഹരി 9.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതാണ് മസ്‌ക്കിന്റെ ആസ്തിയില്‍ ഇടിവുണ്ടാക്കിയതും.