image

31 Jan 2024 7:39 AM GMT

Company Results

ഡോ. റെഡ്ഡീസ് അറ്റാദായം 10.6% ഉയർന്ന് 1,378.9 കോടി രൂപ

MyFin Desk

Dr. Reddys net profit rose 10.6% to Rs 1,378.9 crore
X

Summary

  • മൂന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് രേഖപ്പെടുത്തിയത്
  • കമ്പനിയുടെ വരുമാനം 6.6 ശതമാനം വർധിച്ചു
  • ഇന്ത്യയിലെ വില്പന 5 ശതമാനം ഉയർന്നു


നടപ്പ് വർഷത്തെ മൂന്നാം പാദഫലം പുറത്തുവിട്ട ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഡിസംബർ പാദത്തിലെ അറ്റാദായം10.6 ശതമാനം ഉയർന്ന് 1,378.9 കോടി രൂപയായി കമ്പനി റിപ്പോർട്ട് ചെയ്തു. മൂന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് ഫർമാ കമ്പനി രേഖപ്പെടുത്തിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമ കമ്പനി മുൻ വർഷം ഇതേ പാദത്തിൽ 1,237.90 കോടി രൂപ ലാഭമാണ് നേടിയത്.

ഈ കാലയളവിലെ കമ്പനിയുടെ വരുമാനം 6.6 ശതമാനം വർധിച്ച് 7,214.8 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 6,770 കോടി രൂപയായൊരുന്ന. ആഭ്യന്തര വിപണിയിലെ വരുമാനം ഈ സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ കാലയളവിൽ 5 ശതമാനം വർധിച്ച് 1,180 കോടി രൂപയുമായി. വടക്കേ അമേരിക്കയിലെ കമ്പനിയുടെ വരുമാനം മൂന്നാം പാദത്തിൽ 9 ശതമാനം വർധിച്ച് 3,349 കോടി രൂപയായി ഉയർന്നു. യൂറോപ്പിലെ വരുമാനം 15 ശതമാനം വർധിച്ച് 500 കോടി രൂപയായി. ബ്രിസ്റ്റോൾ മിയേഴ്‌സ് സ്‌ക്വിബിൻ്റെ കാൻസർ മരുന്നായ റെവ്‌ലിമിഡിൻ്റെ ജനറിക് പതിപ്പായ ലെനാലിഡോമൈഡ്, യുഎസിലെ കമ്പനിയുടെ ജനറിക്‌സ് ബിസിനസ്സ് ഉയർത്തി, ഡോ റെഡ്ഡീസ് 2022 ലാണ് ജനറിക് പതിപ്പ് പുറത്തിറക്കിയത്.

കമ്പനിയുടെഇന്ത്യയിൽ നിന്നുളള വില്പന 5 ശതമാനം ഉയർന്ന്1180 കോടി രൂപയിലെത്തി. മുൻ പദത്തെക്കാളും ഒരുശതമാനം ഇടിഞ്ഞു. പുതിയ ഉൽപ്പന്ന സമാരംഭങ്ങളിൽ നിന്നുള്ള വരുമാനമാണ് വാർഷിക വളർച്ചയ്ക്ക് കാരണമെന്ന് കമ്പനി പറഞ്ഞു. റഷ്യയിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാളും 14 ശതമാനം ഇടിവ് നേരിട്ടു. മുൻ പദത്തെക്കാളും രണ്ട് ശതമാനം കുറഞ്ഞ് 590 കോടി രൂപയിലെത്തി.

കമ്പനിയുടെ എബിറ്റ്ഡ (EBITDA) 7.4 ശതമാനം ഉയർന്ന് 2210.7 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ മുൻ വർഷത്തെ 29 ശതമാനത്തിൽ നിന്ന് 29.3 ശതമാനമായി. വടക്കേ അമേരിക്കയിലെ കമ്പനിയുടെ നിലവിലുള്ള ഉൽപ്പന്നങ്ങളുടെ വിപണി വിഹിതവും യൂറോപ്പിലെ വളർച്ചയും വരുമാനത്തിലെ കുതിപ്പിന് കാരണമായതായി കമ്പനി വ്യക്തങ്ങൾ അറിയിച്ചു.

വിൽപ്പന, പൊതു ചെലവുകൾ, അഡ്മിനിസ്ട്രേറ്റീവ് (എസ്ജി&എ) ചെലവുകൾ എന്നിവ മുൻ വർഷത്തേക്കാളും 12 ശതമാനം ഉയർന്ന് 2020 കോടി രൂപയായി. സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ഡിജിറ്റലൈസേഷൻ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവയിലെ നിക്ഷേപം മൂലമാണ് (എസ്ജി&എ) ചെലവ് വർധിച്ചത്. ഗവേഷണ-വികസന (ആർ ആൻഡ് ഡി) ചെലവുകൾ 560 കോടി രൂപയിലെത്തി. ഇത് മൊത്തം വരുമാനത്തിൻ്റെ 7.7 ശതമാനമാണ്.

നിലവിൽ ഡോ. റെഡ്ഡീസ് ഓഹരികൾ എൻഎസ്ഇ യിൽ 4.61 ശതമാനം ഉയർന്ന 6,110 രൂപയിൽ വ്യപാരം തുടരുന്നു.