25 Jan 2024 7:25 AM GMT
Summary
- അറ്റാദായം 22 ശതമാനം വർധിച്ച് 266 കോടി രൂപയായി
- കമ്പനിയുടെ വിൽപ്പന 8.1 ശതമാനം ഉയർന്നു
- ആദായം 3,600 കോടി രൂപയിലെത്തി
സിമന്റ് നിർമ്മാതാക്കളായ ഡാൽമിയ ഭാരത് ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദഫലം പുറത്തുവിട്ടു. കമ്പനിയുടെ സംയോജിത അറ്റാദായം 22 ശതമാനം വർധിച്ച് 266 കോടി രൂപയായി.
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ആദായം 7.3 ശതമാനം ഉയർന്ന് 3,600 കോടി രൂപയിലെത്തി. കമ്പനിയുടെ വിൽപ്പന ഇതേ കാലയളവിൽ 8.1 ശതമാനത്തിന്റെയും വർധനവുണ്ടായി. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സിമന്റ് ഡിമാൻഡ് കുതിച്ചുയരുകയാണ്.
ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ എബിറ്റ്‌ഡ (EBITDA) 775 കോടി രൂപയിലെത്തി. എബിറ്റ്‌ഡ മാർജിൻ 21.5 ശതമാനമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ടണ്ണിനുള്ള എബിറ്റ്‌ഡ 11.3 ശതമാനം ഉയർന്ന് 1,138 രൂപയിലെത്തി.
അറ്റ കടം എബിറ്റ്‌ഡയെക്കാൾ 2 ഇരട്ടിയിൽ താഴെയായി നിലനിർത്താനുള്ള ഞങ്ങളുടെ ശ്രമത്തിനു അനുസൃതമായി, എബിറ്റ്‌ഡ-ലേക്കുള്ള അറ്റ കടം 0.16 മടങ്ങിലേക്കെത്തി. കമ്പനിയുടെ അറ്റ കടം ഇപ്പോൾ 431 കോടി രൂപയായി കുറഞ്ഞുവെന്നും,” ഡാൽമിയ ഭാരത് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ധർമ്മേന്ദർ തുതേജ പറഞ്ഞു.
നിലവിൽ ഡാൽമിയ ഭാരത് ഇഹാരികൾ എൻഎസ്ഇ യിൽ 2.55 ശതമാനം ഉയർന്നു 2209.60 രൂപായിൽ വ്യപാരം തുടരുന്നു.