image

30 Oct 2024 11:14 AM GMT

Company Results

രണ്ടാം പാദത്തില്‍ ലാഭം കുറഞ്ഞ് ഡാബര്‍

MyFin Desk

രണ്ടാം പാദത്തില്‍ ലാഭം കുറഞ്ഞ് ഡാബര്‍
X

Summary

  • കമ്പനിയുടെ വരുമാനത്തിലും ഇടിവ്
  • ഡാബറിന്റെ വരുമാനം 3029 കോടി രൂപയായി കുറഞ്ഞു


ഹോംഗ്രൗണ്‍ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യ ലിമിറ്റഡ് സെപ്റ്റംബര്‍ പാദത്തില്‍ അതിന്റെ ഏകീകൃത അറ്റാദായത്തില്‍ 17.65 ശതമാനം ഇടിഞ്ഞ് 417.52 കോടി രൂപയായി.

ഒരു വര്‍ഷം മുമ്പ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 507.04 കോടി രൂപ അറ്റാദായം നേടിയതായി ഡാബര്‍ ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 5.46 ശതമാനം ഇടിഞ്ഞ് 3,028.59 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 3,203.84 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 1.31 ശതമാനം കുറഞ്ഞ് 2,634.40 കോടി രൂപയാണ് ഡാബര്‍ ഇന്ത്യയുടെ മൊത്തം ചെലവ്.

'ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റവും അതിന്റെ ഫലമായി നഗര ഡിമാന്‍ഡിലെ ഞെരുക്കവും മൂലം വെല്ലുവിളി നിറഞ്ഞ ഡിമാന്‍ഡ് അന്തരീക്ഷം ഉണ്ടായിരുന്നിട്ടും, 2024-25 രണ്ടാം പാദത്തില്‍ 3,029 കോടി രൂപയുടെ ഏകീകൃത വരുമാനവുമായി ഡാബര്‍ അതിന്റെ പ്രധാന ബ്രാന്‍ഡുകളിലുടനീളം ഉപഭോക്തൃ ഇടപെടല്‍ തുടര്‍ന്നു,' ഡാബര്‍ പറഞ്ഞു.