20 Oct 2023 11:25 AM
Summary
- രണ്ടാം പാദത്തിൽ അറ്റാദായം 10.4 ശതമാനം വർധിച്ചു 133 .17 കൂടിയായി
നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ഫലം പുറത്തു വിട്ട് സിഎസ്ബി ബാങ്ക്.
തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അറ്റാദായം 10.4 ശതമാനം വർധിച്ചു 133 .17 കൂടിയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലെ ഇത് 120.55 കോടി രൂപ ആയിരുന്നു. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സിഎസ്ബി ബാങ്ക് 132 കോടി രൂപ ലാഭം നേടിയിരുന്നു.
സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ മൊത്ത വരുമാനം 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 600 കോടി രൂപയിൽ നിന്ന് 39 ശതമാനം ഉയർന്ന് 835 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ 805 കോടി രൂപയിൽ നിന്ന് 3 ശതമാനം ഉയർന്നതാണിത്.
2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ 291 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം എൻപിഎ 2 ശതമാനം ഇടിഞ്ഞ് 284 കോടി രൂപയായി. 24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ മൊത്തം എൻപിഎ 270 കോടി രൂപയായിരുന്നു.
ഒക്ടോബർ 20ന് എൻഎസ്ഇയിൽ സിഎസ്ബി ബാങ്കിന്റെ ഓഹരികൾ 0.86 ശതമാനം ഇടിഞ്ഞ് 362 രൂപയിൽ ക്ലോസ് ചെയ്തു.