23 Jan 2024 6:56 AM GMT
Summary
- ഏകീകൃത അറ്റാദായം 32 ശതമാനം വര്‍ധിച്ച് 1,056 കോടി രൂപയിലെത്തി
- കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 5,810 കോടി രൂപയില്‍ നിന്ന് 6,604 കോടി രൂപയായി ഉയര്‍ന്നു
- വടക്കേ അമേരിക്കയില്‍, എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വരുമാനം 230 മില്യണ്‍ ഡോളറായി വീണ്ടും രേഖപ്പെടുത്തി
ഡല്‍ഹി: സിപ്ല ലിമിറ്റഡിന്റെ ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 32 ശതമാനം വര്‍ധിച്ച് 1,056 കോടി രൂപയിലെത്തി. മുംബൈ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 801 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയതായി സിപ്ല ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ കമ്പനിയുടെ ഏപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 5,810 കോടി രൂപയില്‍ നിന്ന് 6,604 കോടി രൂപയായി ഉയര്‍ന്നു.
വര്‍ഷാവര്‍ഷം 14 ശതമാനമാണ് ഈ പാദത്തിലെ കമ്പനിയുടെ മുന്‍നിര വളര്‍ച്ചയെന്ന് സിപ്ല എംഡിയും ഗ്ലോബല്‍ സിഇഒയുമായ ഉമാങ് വോറ പറഞ്ഞു. ബ്രാന്‍ഡഡ് പ്രിസ്‌ക്രിപ്ഷന്‍, ട്രേഡ് ജനറിക്സ്, കണ്‍സ്യൂമര്‍ ഹെല്‍ത്ത് എന്നിവയിലുടനീളമുള്ള ശക്തമായ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കമ്പനിയുടെ വണ്‍ ഇന്ത്യ ബിസിനസ് വര്‍ഷം തോറും 12 ശതമാനം ആരോഗ്യകരമായ വളര്‍ച്ച കൈവരിച്ചു.
വടക്കേ അമേരിക്കയില്‍, എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വരുമാനം 230 മില്യണ്‍ ഡോളറായി വീണ്ടും രേഖപ്പെടുത്തിക്കൊണ്ട് പുതിയ ഉയര്‍ച്ച കൈവരിച്ചതായി വോഹ്റ പറഞ്ഞു.
പ്രിസ്‌ക്രിപ്ഷന്‍, ഒടിസി തുടങ്ങിയ വിവിധ സെഗ്മെന്റുകളിലുടനീളമുള്ള ശക്തമായ എക്സിക്യൂഷന്‍ വഴി പ്രാദേശിക കറന്‍സിയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ട് കമ്പനിയുടെ ദക്ഷിണാഫ്രിക്കന്‍ ബിസിനസ് കഴിഞ്ഞ പാദത്തില്‍ നിന്ന് വളര്‍ച്ച കൈവരിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.