25 Jan 2023 5:50 PM IST
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ സിപ്ലയുടെ അറ്റാദായം 7 ശതമാനം ഉയര്‍ന്ന് 808 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 757 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തിലുണ്ടായിരുന്ന 5,479 കോടി രൂപയില്‍ നിന്ന് 5,810 കോടി രൂപയായി വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,311 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലുള്ള അറ്റാദായം 2,176 കോടി രൂപയായിരുന്നു. വിപണിയില്‍ ഇന്ന് സിപ്ലയുടെ ഓഹരികള്‍ 2 ശതമാനത്തോളം ഇടിഞ്ഞാണ് വ്യാപാരം ചെയുന്നത്.