image

17 Oct 2024 9:50 AM GMT

Company Results

ലാഭം 51ശതമാനം ഉയര്‍ത്തി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

MyFin Desk

central bank of indias profit rose to rs 913 crore
X

Summary

  • അറ്റ പലിശ വരുമാനം 3,410 കോടി രൂപയായി ഉയര്‍ന്നു
  • നിഷ്‌ക്രിയ ആസ്തി മൊത്ത വായ്പയുടെ 4.59 ശതമാനമായി കുറച്ചു
  • കിട്ടാക്കടം 0.69 ശതമാനമായി കുറച്ചു


സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ലാഭം 51 ശതമാനം ഉയര്‍ന്ന് 913 കോടി രൂപയായി.

ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 605 കോടി രൂപ അറ്റാദായം നേടിയിരുന്നു.

അവലോകന പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 9,849 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,412 കോടി രൂപയായിരുന്നതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അറ്റ പലിശ വരുമാനം 3,410 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,028 കോടി രൂപയായിരുന്നു.

ഈ പാദത്തില്‍ ബാങ്ക് 8,203 കോടി രൂപ പലിശ വരുമാനം നേടി, മുന്‍വര്‍ഷത്തെ പാദത്തില്‍ ഇത് 7,351 കോടി രൂപയായിരുന്നു.

റിപ്പോര്‍ട്ടിംഗ് പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തെ 3.29 ശതമാനത്തില്‍ നിന്ന് 3.44 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബര്‍ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മൊത്ത വായ്പയുടെ 4.59 ശതമാനമായി കുറയ്ക്കാനും ബാങ്കിന് കഴിഞ്ഞു.അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തി അല്ലെങ്കില്‍ കിട്ടാക്കടം 0.69 ശതമാനമായി കുറഞ്ഞു.