image

27 Oct 2023 6:38 AM GMT

Company Results

കാനറാ ബാങ്ക് അറ്റാദായ൦ 3606 കോടി, 43 % വർധന

MyFin Desk

43% increase in Canara Bank net profit
X

Summary

  • അറ്റാദായം 43 ശതമാനം വർധിച്ച് 3606 കോടി രൂപയായി
  • ബാങ്കിന്റെ ആഗോള ബിസിനസ് 21,56,181 കോടി രൂപയിലെത്തി
  • ഭവന വായ്പാ പോർട്ട്‌ഫോളിയോ 12.32 ശതമാനം വർധിച്ചു


കാനറ ബാങ്കിന്റെ 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ , അറ്റാദായം 43 ശതമാനം വർധിച്ച് 3606 കോടി രൂപയായി.. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2525 കോടി രൂപയായിരുന്നുപൊതുമേഖലാ ബാങ്കിങ് കമ്പനിയുടെ അറ്റ-പലിശ വരുമാനം (നേടിയ പലിശയും ചെലവഴിച്ച പലിശയും തമ്മിലുള്ള വ്യത്യാസം) നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 19.8 ശതമാനം ഉയർന്ന് 8903 കോടി രൂപയായി. മുൻ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് 7,433.8 കോടി രൂപയായിരുന്നു.

മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) സെപ്റ്റംബർ പാദത്തിൽ മൊത്തം വായ്പയുടെ 4.76 ശതമാനമായി കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 6.37 ശതമാനമായിരുന്നു. ഈ പാദത്തിലെ അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2.19 ശതമാനത്തിൽ നിന്ന് 1.41 ശതമാനമായി മെച്ചപ്പെട്ടു. ഇത് ബാങ്കിന്റെ ആസ്തി നിലവാരത്തിന്റെ മെച്ചത്തെ സൂചിപ്പിക്കുന്നു.

ബാങ്കിന്റെ ആഗോള ബിസിനസ് മുൻ വർഷത്തെ അപേക്ഷിച്ച് 10.1 ശതമാനം വർധിച്ച് 21,56,181 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഭ്യന്തര നിക്ഷേപം 8.22 ശതമാനം വളർച്ചയോടെ 11,43,394 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ ഇക്വിറ്റിയുടെ വരുമാനമായ 17.37 ശതമാനത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 22.51 ശതമാനമായി മെച്ചപ്പെട്ടു.

ഭവന വായ്പാ പോർട്ട്‌ഫോളിയോ 12.32 ശതമാനം വർധിച്ച് 88,564 കോടി രൂപയായും കാർഷിക മേഖലയിലേക്കുള്ള അഡ്വാൻസ് 20.54 ശതമാനം വർധിച്ച് 2.36 ലക്ഷം കോടി രൂപയായും ഉയർന്നു.