26 Oct 2023 12:36 PM IST
Summary
- സെപ്റ്റംബർ പാദത്തിൽ, ബോയിംഗ് 105 വാണിജ്യ വിമാനങ്ങൾ വിതരണം ചെയ്തു
വിർജീനിയ, ആർലിംഗ്ടൺ ആസ്ഥാനമായുള്ള വിമാന നിർമ്മാതാക്കളായ ബൊയിംഗ് മൂന്നാം പാദത്തിൽ ഓഹരിയൊന്നിന് 2.70 ഡോളർ നഷ്ടമുണ്ടാക്കി. ഈ കാലയളവിൽ വിമാനക്കമ്പനി 1810 കോടി ഡോളറിന്റെ വരുമാനം രേഖപ്പെടുത്തി.
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിമാനത്തിന്റെ ഡെലിവറികൾ കുറവായതിനാൽ സെപ്‌റ്റംബർ 30ന് അവസാനിച്ച മൂന്നാം പാദത്തിൽ 164 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി ബോയിംഗ് അറിയിച്ചു. വിമാനങ്ങളുടെ പ്രഷർ-സീലിംഗ് വിഭാഗം ശരിയാക്കുന്നതിനുള്ള പരിശോധനകളും അധിക ജോലികളും ചെയ്യുന്നതിനാൽ 737 വിമാനങ്ങളുടെ ഉൽപ്പാദനവും വിതരണവും മന്ദഗതിയിലാകുമെന്ന് ബോയിംഗ് പറഞ്ഞു.
രണ്ട് പുതിയ പ്രസിഡൻഷ്യൽ ജെറ്റുകൾ നിർമ്മിക്കാനുള്ള എയർഫോഴ്‌സുമായുള്ള കരാറിൽ ഈ പാദത്തിൽ 482 ദശലക്ഷം ഡോളർ നഷ്ടമുണ്ടായതായി വിമാന നിർമ്മാതാക്കള്‍ പറഞ്ഞു. ഉയർന്ന നിർമ്മാണച്ചെലവാണ് കാരണം. ഉപഗ്രഹ കരാറിൽ 315 ദശലക്ഷം ഡോളറും നഷ്ടമായാതായി കമ്പനി അറിയിച്ചു.
സെപ്റ്റംബർ പാദത്തിൽ, ബോയിംഗ് 105 വാണിജ്യ വിമാനങ്ങൾ വിതരണം ചെയ്തു. മുൻ വർഷമിത് 112 വിമാനങ്ങൾ ആയിരുന്നു. 737 മാക്സ് യാത്രാ വിമാനത്തിന്റെ ഉത്പാദനം മന്ദഗതിയിലാക്കിയ പ്രശ്നങ്ങൾ കാരണം. 737-ന്റെ ഡെലിവറി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 88-ൽ നിന്ന് 70 ആയി കുറഞ്ഞിരുന്നു. അതേസമയം 787 ഡ്രീംലൈനറുകളുടെ ഡെലിവറികൾ ഉയർന്നു.