9 Aug 2023 7:49 AM
Summary
- സിമന്റ് വിൽപ്പന 12.2 ശതമാനം ഉയർന്നു
- തേയ്മാന ചെലവുകളും പലിശ ചെലവുകളും ഉയര്‍ന്നു
ബിർള കോർപ്പറേഷൻ ലിമിറ്റഡിന്റെ ആദ്യ പാദ അറ്റാദായം 3.6 ശതമാനം കുറഞ്ഞ് 59.71 കോടി രൂപയായി. മുന്‍ വര്‍ഷമിതേ പാദത്തില്‍ 61.92 കോടി രൂപയായിരുന്നു ലാഭം. തേയ്മാന ചെലവുകളും പലിശച്ചെലവും വര്‍ധിച്ചതാണ് അറ്റാദായം ഇടിയാന്‍ കാരണം.
സിമന്റ് വിൽപ്പന റിപ്പോർട്ടിംഗ് പാദത്തില്‍ 12.2 ശതമാനം ഉയർന്ന് 4.41 ദശലക്ഷം ടണ്ണിലേക്ക് എത്തിയതാണ് വരുമാന വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചത്. പ്രധാന വിപണികളിൽ സിമൻറ് വില ഇടിഞ്ഞിട്ടും കമ്പനിയുടെ പ്രവർത്തനലാഭം 14.8 ശതമാനം ഉയർന്ന് 297.7 കോടി രൂപയിലെത്തി. മൊത്തം വരുമാനം 2424.63 കോടി രൂപയും മൊത്തം ചെലവ് 2348.35 കോടി രൂപയുമാണ്.
കമ്പനിയുടെ സിമന്റ് ബിസിനസ്സ് 2,306.12 കോടി രൂപയുടെ വരുമാനവും ചണ വിഭാഗം 102.12 കോടി രൂപയുടെ വരുമാനവും രേഖപ്പെടുത്തി. ഈ പാദത്തിൽ 91 ശതമാനം ശേഷി വിനിയോഗം കൈവരിക്കാനായി. ബിര്‍ള കോര്‍പ്പറേഷന്‍റെ അനുബന്ധ സ്ഥാപനമായ ആർസിസിപിഎൽ പ്രൈവറ്റ് ലിമിറ്റഡ് ഒരു വർഷം മുമ്പ് കമ്മീഷൻ ചെയ്ത മുകുത്ബാൻ പ്ലാന്റിൽ ഉത്പാദനം 3.9 ദശലക്ഷം ടണ്ണിലേക്ക് ഉയർന്നിട്ടുണ്ട്.