image

13 Feb 2024 11:16 AM GMT

Company Results

ചെലവുകള്‍ വർധിച്ചു; 149 കോടി രൂപ നഷ്ടവുമായി ഭെല്‍

MyFin Desk

bhel with a loss of rs 149 crore
X

Summary

  • കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം 5,353.94 കോടി രൂപ
  • എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് കമ്പനികളിലൊന്നാണ് ഭെല്‍
  • ചെലവ് 5,320.84 കോടി രൂപയില്‍ നിന്ന് 5,816.87 കോടി രൂപയായി


നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഭെല്‍ 148.77 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടം രേഖപ്പെടുത്തി. ചെലവുകള്‍ വർധിച്ചതാണ് നഷ്ടം അഭിമുഖീകരിക്കാന്‍ കാരണം.

മുന്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 42.28 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു. കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം 5,353.94 കോടി രൂപയില്‍ നിന്ന് 5,599.63 കോടി രൂപയായി ഉയര്‍ന്നു.

ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ 5,320.84 കോടി രൂപയില്‍ നിന്ന് 5,816.87 കോടി രൂപയായി ഉയര്‍ന്നു.

ഡിസൈന്‍, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, ടെസ്റ്റിംഗ്, കമ്മീഷന്‍ ചെയ്യല്‍, സേവനങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റവും വലിയ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് കമ്പനികളിലൊന്നാണ് ഭെല്‍.