image

18 Oct 2023 12:14 PM

Company Results

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 72 ശതമാനം വര്‍ധനയോടെ 920 കോടിയായി

MyFin Desk

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 72 ശതമാനം വര്‍ധനയോടെ 920 കോടിയായി
X

കൊച്ചി: പലിശ വരുമാനം ഉയരുകയും കിട്ടാക്കടം കുറയുകയും ചെയ്തതോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സെപ്തംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 920 കോടി രൂപയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 535 കോടിയില്‍ നിന്ന് 72 ശതമാനം ലാഭവര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഏപ്രില്‍ - ജൂണ്‍ പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 4.27 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ബാങ്കിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 4317 കോടിയില്‍ നിന്ന് 5796 കോടി രൂപയായും ഉയര്‍ന്നു. വരുമാനത്തില്‍ 32.85 ശതമാനം വര്‍ധനയാണുണ്ടായത്. മൊത്തം നിഷ്‌ക്രിയ ആസ്തി 3.40 ശതമാനത്തില്‍ നിന്ന് 2.19 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനത്തില്‍ നിന്ന് 0.23 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

ഇന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികള്‍ 2.12 ശതമാനം താഴ്ന്ന് 46.54 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിന്റെ ഓഹരികളുടെ അമ്പത്തിരണ്ട് ആഴ്ച്ചയിലെ ഉയര്‍ന്ന വില 51.90 രൂപയാണ്.