4 Nov 2023 12:48 PM GMT
Summary
- രണ്ടാം പാദത്തിൽ 1458 കോടി രൂപയുടെ അറ്റാദായം
- പ്രവർത്തന ലാഭം 11 ശതമാനം ഉയർന്നു
- ആഭ്യന്തര ശാഖകളുടെ എണ്ണം 5,135 ആയി ഉയർന്നു
ബാങ്ക് ഓഫ് ഇന്ത്യ 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 1458 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ഇത് മുൻവർഷത്തെ 960 കോടി രൂപയിൽ നിന്ന് 52 ശതമാനം കൂടുതലാണ്. ആദ്യ പാദത്തിലെ അറ്റാദായമായാ 1,551 കോടി രൂപയിൽ നിന്ന് 6 ശതമാനം കുറഞ്ഞാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയ അറ്റാദായം. അറ്റ പലിശ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 13 ശതമാനം ഉയർന്ന് 5,740 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 5,083 കോടി രൂപയായിരുന്നു. 23 സാമ്പത്തിക വർഷത്തിലെ 1,417 കോടി രൂപയിൽ നിന്ന് പലിശ ഇതര വരുമാനം 19 ശതമാനം വർധിച്ച് 1,688 കോടി രൂപയായി.
രണ്ടാം പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം മുൻവർഷത്തെ 3,374 കോടി രൂപയിൽ നിന്ന് 11 ശതമാനം ഉയർന്ന് 3,756 കോടി രൂപയായി. അറ്റ നിഷ്ക്രിയ ആസ്തി മുൻ പാദത്തിലെ 8,119 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1.73 ശതമാനം കുറഞ്ഞ് 7,978 കോടി രൂപയായി.
രണ്ടാം പാദത്തിന്റെ അവസാനത്തിൽ ആഭ്യന്തര ശാഖകളുടെ എണ്ണം 5,135 ആയി ഉയർന്നു. അതിൽ 1,855 ഗ്രാമീണ ശാഖകളും, 1456 അർദ്ധ നഗര ശാഖകളും, 830 നഗര ശാഖകളും, മെട്രോ നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള 992 ശാഖകളും ബാങ്കിന് കീഴിലുണ്ട്