image

4 Nov 2023 4:52 PM IST

Company Results

ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 4,252.9 കോടി രൂപ

MyFin Desk

Bank of Baroda net profit of Rs 4,252.9 crore
X

Summary

  • മുൻ വർഷത്തെ അപേക്ഷിച്ച് 28.4 ശതമാനം ഉയർന്നു
  • മൊത്ത വരുമാനം 39 ശതമാനം വർധിച്ചു


2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ബാങ്ക് ഓഫ് ബറോഡ 4,252.9 കോടി രൂപയുടെ അറ്റാദായം. മുൻ വർഷത്തെ അപേക്ഷിച്ച് 28.4 ശതമാനം ഉയർന്നു. മുൻ വർഷം അറ്റാദായം 3,313 കോടി രൂപയായിരുന്നു. ആദ്യ പാദത്തെ അപേക്ഷിച്ച് 4.49 ശതമാനത്തിന്റെ വർധനവാണ് രണ്ടാം പാദത്തിൽ ഉണ്ടായത്.

ശക്തമായ വായ്പാ വളർച്ചയാണ് ഈ കുതിപ്പിന് കാരണമായത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) രണ്ടാം പാദത്തിൽ 6.5 ശതമാനം വർധിച്ച് 10,830.70 കോടി രൂപയായി. മുൻവർഷമിത് 10,174.5 കോടി രൂപയയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം 39 ശതമാനം വർധിച്ച് 32,033 കോടി രൂപയായി. ഈ പാദത്തിലെ പ്രവർത്തന ലാഭം 33 ശതമാനം വർധിച്ച് 8,020 കോടി രൂപയായി.

സെപ്തംബർ അവസാനത്തോടെ മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 3.32 ശതമാനമായിരുന്നു. മുൻ വർഷമിത് 5.31 ശതമാനവും ആദ്യ പാദത്തിൽ 3.51 ശതമാനവുമായിരുന്നു. സെപ്തംബർ അവസാനത്തോടെ അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.76 ശതമാനമായി ബാങ്ക് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷമിത് 1.16 ശതമാനവും കഴിഞ്ഞ പാദത്തിൽ 0.78 ശതമാനവുമായിരുന്നു. ഈ പാദത്തിൽ പലിശ ഇതര വരുമാനം രണ്ട് മടങ്ങ് വർധിച്ച് 4,171 കോടി രൂപയായി.

16 ശതമാനത്തിന്റെ വാർഷിക വളർച്ചയിൽ ബാങ്ക് 22.74 ലക്ഷം കോടി രൂപയുടെ മൊത്തത്തിലുള്ള ബിസിനസ്സ് രേഖപ്പെടുത്തി.