image

5 Aug 2023 10:33 AM

Company Results

അറ്റാദായത്തില്‍ 88% വളര്‍ച്ചയുമായി ബാങ്ക് ഓഫ് ബറോഡ

MyFin Desk

അറ്റാദായത്തില്‍ 88% വളര്‍ച്ചയുമായി ബാങ്ക് ഓഫ് ബറോഡ
X

Summary

  • ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു
  • അറ്റപലിശ വരുമാനത്തില്‍ 24.4% വളര്‍ച്ച


സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ 2023-24 ആദ്യ പാദത്തിലെ അറ്റാദായത്തിൽ 87.72 ശതമാനം വർധന രേഖപ്പെടുത്തി. മുന്‍വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയ 2,168.1 കോടി രൂപയിൽ നിന്ന് 4,070.1 കോടി രൂപയായി അറ്റാദായം ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനത്തില്‍ 42.9 ശതമാനത്തിന്‍റെയും പ്രവര്‍ത്തന ലാഭത്തില്‍ 73 ശതമാനത്തിന്‍റയും വര്‍ധന നേടനായിട്ടുണ്ട്.

അവലോകന പാദത്തില്‍ മൊത്തം വരുമാനം 29,878.07 കോടി രൂപയാണ്, ഇത് 2022- 23 ആദ്യപാദത്തിലെ മൊത്തം വരുമാനമായ 20,119.52 കോടി രൂപയിൽ നിന്ന് 48.50 ശതമാനം കൂടുതലാണ്. മുന്‍ പാദത്തിലെ 29,322.74 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ ചെറിയ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.

2022 -23 ജൂണ്‍ പാദത്തിലെ 12,652.74 കോടി രൂപയിൽ നിന്ന് അറ്റ നിഷ്ക്രിയാസ്തി 2023 ജൂണിൽ അവസാനിച്ച പാദത്തിൽ 7,482.45 കോടി രൂപയായി കുറഞ്ഞു. മുന്‍പാദവുമായുള്ള താരതമ്യത്തില്‍ അറ്റ എന്‍പിഎ 10.75 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്തം നിഷ്ക്രിസ്തി അനുപാതം മുന്‍വര്‍ശം സമാന കാലയളവില്‍ രേഖപ്പടുത്തിയതില്‍ നിന്ന് 275 ബിപിഎസ് കുറഞ്ഞ് 3.51 ശതമാനമായി കുറച്ചു. 80 ബി‌പി‌എസ് കുറഞ്ഞ് അറ്റ എന്‍പി‌എ 0.78 ശതമാനമായി മെച്ചപ്പെട്ടു.

അറ്റപലിശ വരുമാനത്തില്‍ 24.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.