14 Oct 2023 12:55 PM
Summary
- അറ്റാദായം 1,282 കോടി രൂപയായി ഇടിഞ്ഞു
- പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12,624.37 കോടി രൂപ
അവന്യൂ സൂപ്പർമാർട്ടിന്റെ 2023 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ ഫലം ഒക്ടോബർ 14-ന് കമ്പനി പുറത്തുവിട്ടു. 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 685.77 കോടി രൂപയിൽ നിന്ന് 9.1 ശതമാനം കുറഞ്ഞ് ലാഭം 623.56 കോടി രൂപ ആയി. ഇതേ കാലയളവിലെ 10,638.33 കോടി രൂപയിൽ നിന്ന് 18.7 ശതമാനം വർധിച്ച് നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ
വരുമാനം 12,624.37 കോടി രൂപയായി. പ്രവർത്തന ലാഭം കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിലെ 892 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിൽ 1,005 കോടി രൂപയായി ഉയർന്നു.
കമ്പനിയുടെ മൊത്തം വരുമാനം 12,661.29 കോടി രൂപയായി രേഖപ്പെടുത്തിയപ്പോൾ, ഈ പാദത്തിൽ മൊത്തം ചെലവ് 11,809.35 കോടി രൂപയായിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിൽ മൊത്തം വരുമാനം 24,490 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 20,676 കോടി രൂപയായിരുന്നു. 2022-23 ലെ ആദ്യ പകുതിയിലെ കമ്പനിയുടെ അറ്റാദായമായ 1,329 കോടി രൂപയിൽ നിന്ന് 2023-24 ലെ ഇതേ കാലയളവിൽ 1,282 കോടി രൂപയായി ഇടിഞ്ഞു.
അവന്യൂ സൂപ്പർമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഡി-മാർട്ട്, സൂപ്പർമാർക്കറ്റ് ശൃംഖലയാണ്. കമ്പനി ഭക്ഷണങ്ങൾ, നോൺ-ഫുഡ്സ് , പൊതുവായ ചരക്ക്, വസ്ത്ര ഉൽപ്പന്ന വിഭാഗങ്ങൾ, വീടും വ്യക്തിഗത ആവശ്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ എന്നീ ഉൽപ്പന്നങ്ങളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്നു. കമ്പനി 2002-ൽ മുംബൈയിൽ അതിന്റെ ആദ്യ സ്റ്റോർ തുറന്നു. 2023 സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം മഹാരാഷ്ട്ര, ഗുജറാത്ത്, ദാമൻ, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, എൻസിആർ, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലായി 13.9 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 336 ഓപ്പറേറ്റിംഗ് സ്റ്റോറുകളിലായി റീട്ടെയിൽ ബിസിനസ് മേഖലയിൽ പ്രവർത്തിച്ചു വരുന്നു.