24 Oct 2024 11:59 AM GMT
Summary
- രണ്ടാം പാദത്തിലെ വരുമാനം 1,086 കോടി രൂപയായി ഉയര്‍ന്നു
- മുന്‍ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 929 കോടിയായിരുന്നു
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സെപ്റ്റംബര്‍ പാദത്തില്‍ 106 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 15 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം രണ്ടാം പാദത്തില്‍ 1,086 കോടി രൂപയായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 929 കോടി രൂപയായിരുന്നു.
ഈ അര്‍ധവാഷികത്തിലെ ഓപ്പറേറ്റിംഗ് ഇബിഐടിഡിഎ മാര്‍ജിനുകള്‍ 19.6 ശതമാനമായതോടെ അത് കമ്പനിയുടെ മാര്‍ജിനുകളെ ശക്തിപ്പെടുത്തിയതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.
ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ ഇന്ന് 10.10 ശതമാനം ഉയര്‍ന്ന് 442.95 രൂപയിലാണ് അവസാനിച്ചത്.