image

27 Oct 2023 2:30 PM IST

Company Results

അറ്റാദായത്തില്‍ 54% വര്‍ധനയോടെ ഏഷ്യന്‍ പെയിന്റ്‌സ്

MyFin Desk

asian paints with 54% increase in net profit
X

Summary

  • വരുമാനം ഈ വര്‍ഷം സെപ്റ്റംബറില്‍ 8,479 കോടി രൂപയായി.


സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ അറ്റാദായത്തില്‍ 54 ശതമാനം വര്‍ധന. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 803.8 കോടി രൂപയായിരുന്ന അറ്റാദായം ഈ വര്‍ഷം 1,232 കോടി രൂപയായി. വരുമാനത്തിലും കമ്പനി വളര്‍ച്ച രേഖപ്പെടുത്തി മുന്‍ വര്‍ഷം 8458 കോടി രൂപയായിരുന്ന വരുമാനം ഈ വര്‍ഷം സെപ്റ്റംബറില്‍ 8,479 കോടി രൂപയായി.

കമ്പനിയുടെ വില്‍പ്പന ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ആറ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.കമ്പനിയുടെ എബിറ്റിഡ 1,716.2 കോടി രൂപയായി. ഒരു ഓഹരിക്ക് 5.15 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.