6 Feb 2024 11:06 AM GMT
Summary
ഹിന്ദുജ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അശോക് ലെയ്ലാന്‍ഡ് ഡിസംബര്‍ പാദത്തില്‍ അറ്റാദായം 61 ശതമാനം വര്‍ധിച്ച് 580 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 361 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 9,030 കോടി രൂപയില്‍ നിന്ന് ഇക്കാലയളവില്‍ കാലയളവില്‍ 9,273 കോടി രൂപയായി ഉയര്‍ന്നതായി അശോക് ലെയ്ലാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
'വില്‍പന അളവിലും ലാഭക്ഷമതയിലും ഞങ്ങള്‍ കൈവരിക്കുന്ന സ്ഥിരമായ പുരോഗതിക്ക് മികച്ച പ്രകടനവും ഉപഭോക്തൃ മൂല്യവും നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ പിന്തുണയുണ്ട്. ഒപ്പം സെഗ്മെന്റുകളിലുടനീളം ശക്തമായ ഉപഭോക്തൃ സാന്നിധ്യവുമുണ്ട്,' അശോക് ലെയ്ലാന്‍ഡ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. നിലവിലെ അനുകൂല വിപണി സാഹചര്യങ്ങള്‍ ഭാവിയില്‍ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ആഭ്യന്തര വിപണിയിലെ നേട്ടങ്ങള്‍ ഏകീകരിക്കുന്നതിനും വിദേശ വിപണികളിലെ മുന്നേറ്റം സുഗമമാക്കുന്നതിനുമായി പരമ്പരാഗതവും ഇതര പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകളിലെയും പുതിയ വിവfധ ഉല്‍പ്പന്നങ്ങള്‍ ക്രമേണ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്,' ഹിന്ദുജ പറഞ്ഞു.