18 Jan 2024 9:29 AM
Summary
- പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 1,217.20 കോടി രൂപയിലെത്തി
- വരുമാനം 1,217.54 കോടി രൂപയായി കുറഞ്ഞു
- മൊത്തം ചെലവ് 1,433.04 കോടി രൂപ
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 215.50 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി അലോക് ഇൻഡസ്ട്രീസ്. മുൻ വർഷത്തെ സമാന പദത്തിലും കമ്പനി 241.43 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 1,217.20 കോടി രൂപയിലെത്തി. മുൻ വർഷമിത് 1,664.99 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം മുൻ വർഷത്തെ ഇതേ പാദത്തിലെ 1,667.83 കോടി രൂപയിൽ നിന്നും 1,217.54 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 1,909.26 കോടി രൂപയെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മൊത്തം ചെലവ് 1,433.04 കോടി രൂപയിലെത്തി.
2023 ഡിസംബർ 31-ന് അവസാനിച്ച ഒമ്പത് മാസങ്ങളിൽ, ടെക്സ്റ്റൈൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3,920.92 കോടി രൂപയിലെത്തി. അറ്റാദായത്തിൽ 606.83 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി.
നിലവിൽ അലോക് ഇൻഡസ്ട്രീസ് ഓഹരികൾ എൻഎസ്ഇ യിൽ 6.80 ശതമാനം ഇടിവിൽ 30.85 രൂപയിൽ വ്യാപാരം തുടരുന്നു.