28 Oct 2024 12:10 PM GMT
Summary
- കമ്പനിയുടെ വരുമാനത്തില്‍ 12 ശതമാനം വര്‍ധന
- കമ്പനിയുടെ വരുമാനം 41,473 കോടി രൂപയായി ഉയര്‍ന്നു
- ഈ പാദത്തിലെ കാപെക്സ് 7,675 കോടി രൂപയാണ്
2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ അതിന്റെ ഏകീകൃത അറ്റാദായം 168% വര്‍ധിച്ച് 3,593 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. 2024 സാമ്പത്തിക വര്‍ഷത്തിലെ 203 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തിലെ എആര്‍പിയു 233 രൂപയായി. ഇത് ഓരോ ഉപയോക്താവിനും മികച്ച നേട്ടം നല്‍കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 37,044 കോടി രൂപയേക്കാള്‍ 12 ശതമാനം വര്‍ധിച്ച് 41,473 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം.
അതിന്റെ ഏകീകൃത അറ്റവരുമാനം 32.2% വര്‍ധിച്ച് 3,911 കോടി രൂപയായി. സബ്‌സ്‌ക്രൈബര്‍ ബേസ് പ്രകാരം കമ്പനി 7.7% വരുമാന വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു.
താരിഫ് വര്‍ധന, ശക്തമായ സ്മാര്‍ട്ട്ഫോണ്‍ ഡേറ്റ ഉപഭോക്തൃ കൂട്ടിച്ചേര്‍ക്കല്‍, തുടങ്ങിയവ കാരണംമൊബൈല്‍ സേവനങ്ങളുടെ ഇന്ത്യയുടെ വരുമാനം വര്‍ഷം തോറും 18.5% ഉയര്‍ന്നു.
15 രാജ്യങ്ങളിലായി 563 ദശലക്ഷമാണ് ഏകീകൃത അടിസ്ഥാനത്തില്‍ മൊത്തത്തിലുള്ള ഉപഭോക്തൃ അടിത്തറ. ഈ പാദത്തിലെ കാപെക്സ് 7,675 കോടി രൂപയാണ്.