image

24 Oct 2024 11:28 AM GMT

Company Results

അറ്റാദായം ഉയര്‍ന്ന് അദാനി വില്‍മര്‍

MyFin Desk

അറ്റാദായം ഉയര്‍ന്ന് അദാനി വില്‍മര്‍
X

Summary

  • കമ്പനിയുടെ മൊത്തവരുമാനം 14,565 കോടി രൂപയായി ഉയര്‍ന്നു
  • അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിന്റെയും സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍
  • ഭക്ഷ്യ എണ്ണ വരുമാനം പ്രതിവര്‍ഷം 21 ശതമാനം വര്‍ധിച്ചു


ഭക്ഷ്യ എണ്ണ സ്ഥാപനമായ അദാനി വില്‍മര്‍ ലിമിറ്റഡ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 311.02 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 130.73 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

ഈ സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തവരുമാനം 14,565.30 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 12,331.20 കോടി രൂപയായിരുന്നു.

അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിന്റെയും സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍.

ഫോര്‍ച്യൂണ്‍ ഉള്‍പ്പെടെ വിവിധ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഭക്ഷ്യ എണ്ണകളും മറ്റ് ഭക്ഷ്യവസ്തുക്കളും അദാനി വില്‍മര്‍ വില്‍ക്കുന്നു. ഭക്ഷ്യ എണ്ണകളിലും ഫുഡ്, എഫ്എംസിജി വിഭാഗങ്ങളിലും കമ്പനി ഇരട്ട അക്ക വളര്‍ച്ച നേടിയതായി അദാനി വില്‍മര്‍ എംഡിയും സിഇഒയുമായ ആംഗ്ഷു മല്ലിക് പറഞ്ഞു.

ഭക്ഷ്യ എണ്ണ വരുമാനം പ്രതിവര്‍ഷം 21 ശതമാനം വര്‍ധിച്ചു, ഭക്ഷ്യ, എഫ്എംസിജി വരുമാനം വര്‍ഷം തോറും 34 ശതമാനം വര്‍ധിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, കമ്പനി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന അര്‍ദ്ധവര്‍ഷ പ്രവര്‍ത്തന ഇബിഐടിഡിഎ 1,232 കോടി രൂപയും നികുതിഅനന്തര ലാഭം 624 കോടി രൂപയും നേടിയതായി അദ്ദേഹം പറഞ്ഞു.

''ഞങ്ങളുടെ മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങളായ പയറുവര്‍ഗ്ഗങ്ങള്‍, ബീസാന്‍, സോയ ചങ്ക്സ്, പോഹ എന്നിവയും ശക്തമായ ഇരട്ട അക്കത്തില്‍ വളരുന്നു, അവ ഇപ്പോള്‍ എല്‍ടിഎം അടിസ്ഥാനത്തില്‍ 1,500 കോടി രൂപയില്‍ എത്തിയിരിക്കുന്നു,''മല്ലിക് പറഞ്ഞു. എല്‍ടിഎം അടിസ്ഥാനത്തില്‍ മൊത്തത്തിലുള്ള ഫുഡ്, എഫ്എംസിജി ബിസിനസ്സ് 5,800 കോടി രൂപ കവിഞ്ഞു.