27 Oct 2023 7:54 AM
Summary
- കമ്പനിയുടെ ക്ലിന്‍ങ്കര്‍ ഉത്പാദന ശേഷി മധ്യപ്രദേശിലെ അമേത്തയിലെ ഇന്റഗ്രേറ്റഡ് പ്ലാന്റ് ആരംഭിച്ചതോടെ വര്‍ധിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസിസിയുടെ അറ്റാദായത്തില്‍ ഇടിവ്. പാദാടിസ്ഥാനത്തില്‍ 16.8 ശതമാനം ഇടിവോടെ 388 കോടി രൂപയായി. ജൂണില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 466.14 കോടി രൂപയായിരുന്നു.
കമ്പനിയുടെ വരുമാനം 11.22 ശതമാനം വര്‍ധിച്ച് 4,434.73 കോടി രൂപയായി. ചെലവ് ചുരുക്കല്‍ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കല്‍ എന്നീ നീക്കങ്ങളിലൂടെ കമ്പനിയുടെ എബിറ്റിഡ 673 കോടി രൂപയില്‍ നിന്നും 759 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ ക്ലിന്‍ങ്കര്‍ ഉത്പാദന ശേഷി മധ്യപ്രദേശിലെ അമേത്തയിലെ ഇന്റഗ്രേറ്റഡ് പ്ലാന്റ് ആരംഭിച്ചതോടെ വര്‍ധിപ്പിച്ചിട്ടുണ്ട്.
കമ്പനിയുടെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 17.4 ശതമാനം വര്‍ധിച്ച് 8.1 ദശലക്ഷം ടണ്ണായി. കമ്പനിയുടെ മൊത്തം ചെലവ് സെപ്റ്റംബര്‍ പാദത്തില്‍ 4,127.11 കോടി രൂപയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 0.84 ശതമാനം കുറഞ്ഞിട്ടുണ്ട്.