image

26 Oct 2023 5:43 PM IST

Company Results

പിഎൻബി അറ്റാദായത്തിൽ 327% വർധന

MyFin Desk

327% increase in pnb net profit
X

Summary

  • നിഷ്‌ക്രിയ ആസ്തി സെപ്റ്റംബർ പാദത്തിൽ 6.96 ശതമാനമായി കുറഞ്ഞു
  • പിഎൻബിയുടെ അറ്റ പലിശ വരുമാനം 20 ശതമാനം ഉയർന്ന് 9,923 കോടി രൂപയായി


പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അറ്റാദായത്തിൽ 327 ശതമാനം വളർച്ച രേഖപ്പെടുത്തി. പിഎൻബിയുടെ അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 411.3 കോടിയിൽ നിന്ന് 1,756 കോടി രൂപയായി ഉയർന്നു. മുൻ പാദത്തിലെ 1,255.41 കോടി രൂപയേക്കാള്‍ 39.8 ശതമാനവും ഉയർന്നു.

മുൻ പാദത്തിലെ 7.73 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) സെപ്റ്റംബർ പാദത്തിൽ 6.96 ശതമാനമായി കുറഞ്ഞു. 2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ മൊത്തം എൻപിഎ 10.48 ശതമാനമായിരുന്നു.സെപ്റ്റംബര്‍ അവസാനത്തിൽ ജിഎൻപിഎ 65,563.12 കോടി രൂപയാണ്.

ബാങ്കിന്റെ മൊത്തം പലിശ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 20,154.02 കോടി രൂപയിൽ നിന്ന് 30.7 ശതമാനം ഉയർന്ന് 26,354.92 കോടി രൂപയായി. 2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ പിഎൻബിയുടെ അറ്റ പലിശ വരുമാനം (എൻഐഐ) മുൻവർഷത്തെ ഇതേ കാലയളവിലെ 8,270.7 കോടി രൂപയിൽ നിന്ന് 20 ശതമാനം ഉയർന്ന് 9,923 കോടി രൂപയായി.