image

25 Oct 2023 9:22 AM GMT

Company Results

മൈക്രോസോഫ്റ്റ് വരുമാനത്തിൽ 27% വർധന

MyFin Desk

27 percent increase in microsoft net income
X

Summary

  • ലാഭം ഓഹരിയൊന്നിന് 2.99 ഡോളർ
  • ഓഫീസ് കൺസ്യുമർ പ്രോഡക്റ്റും ക്ലൗഡ് സേവനങ്ങളുടെ വരുമാനം 3 ശതമാനം വർദ്ധിച്ചു


വാഷിംഗ്ടൺ ആസ്ഥാനമായുള്ള ടെക് കമ്പനി മൈക്രോസോഫ്റ്റ് സെപ്റ്റംബറിലവസാനിച്ച മൂന്നാം ക്വാർട്ടറില്‍ വരുമാനം 13 ശതമാനം വർധിച്ച് 5652 കോടി ഡോളറിലെത്തി. മുൻ വര്ഷെമിതേ കാലയളവിലിത് 5450 കോടി ഡോളറായിരുന്നു. മൂന്നാം പാദത്തിലെ ലാഭം ഓഹരിയൊന്നിന് 2.99 ഡോളറാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മുന്‍വർഷമിതേ കാലയളവിലിത് 2.65 ഡെളറായിരുന്നു.

അറ്റവരുമാനം, മുൻ വർഷത്തെ ഇതേ പാദത്തിലെ 1756 കോടി ഡോളറിൽ നിന്ന് 27 ശതമാനം വർധിച്ച് 2229 കോടി ഡോളറിലെത്തി.

ഓഫീസ് വാണിജ്യ ഉൽപ്പന്നങ്ങളിൽ നിന്നും ക്ലൗഡ് സേവനങ്ങളിൽ നിന്നുമുള്ള വരുമാനം 15 ശതമാനം ഉയർന്നു. ഓഫീസ് 365 കൊമേഴ്‌സ്യലിന്റെ മികച്ച പ്രകടനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്, ഇത് 18 ശതമാനം വരുമാന വളർച്ച കൈവരിച്ചു. ഓഫീസ് കൺസ്യുമർ പ്രോഡക്റ്റും ക്ലൗഡ് സേവനങ്ങളുടെ വരുമാനം മൂന്നു ശതമാനം വർദ്ധിച്ചു. മൈക്രോസോഫ്റ്റ് 365 വരിക്കാരുടെ എണ്ണം 76.7 ദശലക്ഷത്തിലെത്തി.

മുൻ പാദത്തിലെ 1070 കോടി ഡോളറിൽ നിന്ന് 1120 കോടി ഡോളറിലേക്ക് മൂലധന ചെലവ് വർധിച്ചു. 2016 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ചെലവാണിത്. വരും പാദങ്ങളിലും വർദ്ധനവ് ഉണ്ടാവുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.