image

12 July 2023 5:43 PM IST

Company Results

ടിസി‍എസ്- ന്‍റെ അറ്റാദായത്തില്‍ 17 % ഉയര്‍ച്ച

MyFin Desk

17% rise in tcss net profit
X

രാജ്യത്തെ ഏറ്റവും പ്രമുഖമായ സോഫ്റ്റ്‌വെയർ കയറ്റുമതി കമ്പനി ടിസിഎസ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അറ്റാദായത്തില്‍ കൈവരിച്ചത് 16.83 ശതമാനം വളര്‍ച്ച. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 9,478 കോടി രൂപയില്‍ നിന്ന് 11,074 കോടി രൂപയിലേക്ക് അറ്റാദായം ഉയര്‍ന്നു. തൊട്ടുമുന്‍പുള്ള മാര്‍ച്ച് പാദത്തിലെ 11,392 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 12.55 ശതമാനം വർധിച്ച് 59,381 കോടി രൂപയായി, മുൻ പാദത്തിലെ 59,162 കോടി രൂപയിൽ നിന്ന് നേരിയ വർധന വരുമാനത്തിലുണ്ടായി.

കമ്പനിയുടെ പ്രവർത്തന ലാഭം മുന്‍ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഉണ്ടായിരുന്ന 23.1 ശതമാനത്തിൽ നിന്ന് 23.2 ശതമാനമായി വർധിച്ചു. 2023 ജൂൺ 30-ലെ കണക്കുപ്രകാരം മൊത്തം ജീവനക്കാരുടെ എണ്ണം 6.15 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. 523 ജീവനക്കാരെയാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. ജീവനക്കാരുടെ ശമ്പളത്തില്‍ വരുത്തിയ വര്‍ധനയും പ്രവര്‍ത്തന ലാഭത്തിലെ വളര്‍ച്ച പരിമിതപ്പെടുത്തി.

ലൈഫ് സയൻസസ്, ഹെൽത്ത് കെയർ മേഖലയിലെ ക്ലയന്റുകളില്‍ നിന്നുള്ള വരുമാന വളർച്ച 10.1 ശതമാനണ്. അതേസമയം ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് എന്നീ മേഖലകളിലെ വളര്‍ച്ച 3 ശതമാനം മാത്രമാണ്. യുകെ-യില്‍ നിന്ന് 16.1 ശതമാനം വരുമാന വളർച്ച ഉണ്ടായപ്പോള്‍ വടക്കേ അമേരിക്കയില്‍ നിന്നുള്ള വരുമാനം 4.6 ശതമാനം വളർച്ച നേടി.