image

5 Jan 2024 5:58 AM

Company Results

15% വായ്പാ വളര്‍‌ച്ചയുമായി സെന്‍ട്രല്‍ ബാങ്ക്

MyFin Desk

central bank with 15% credit growth
X

Summary

  • ബന്ധൻ ബാങ്കിന് 18.6 % വായ്പാ വളര്‍ച്ച
  • സെന്‍ട്രല്‍ ബാങ്കിന്‍റെ ബിസിനസില്‍ 11.5 % വര്‍ധന


സർക്കാർ ഉടമസ്ഥതയിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം വായ്പാ വിതരണം മൂന്നാം പാദത്തില്‍ 14.9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2.4 ലക്ഷം കോടി രൂപയായി. 2022 -23 മൂന്നാം പാദത്തിന്റെ അവസാനത്തിൽ മൊത്തം അഡ്വാൻസുകൾ 2.08 ലക്ഷം കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗിൽ ബാങ്ക് അറിയിച്ചു. ബാങ്കിലെ നിക്ഷേപം ഇക്കാലയളവില്‍ 3.44 ലക്ഷം കോടി രൂപയിൽ നിന്ന് 9.52 ശതമാനം കുറഞ്ഞ് 3.77 ലക്ഷം കോടി രൂപയായി.

2023 ഡിസംബർ 31 അവസാനത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 11.5 ശതമാനം വാര്‍ഷിക വര്‍ധനയോടെ 6.17 ലക്ഷം കോടി രൂപയായി.

മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിന്‍റെ അവസാനത്തില്‍ ഉണ്ടായിരുന്ന 97,787 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ മൊത്തം വായ്പ 1.15 ലക്ഷം കോടി രൂപയായി വർധിച്ചതായി സ്വകാര്യ മേഖലയിലെ ബന്ധൻ ബാങ്ക് അറിയിച്ചു, ഇത് 18.6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്.

ബാങ്കിലെ നിക്ഷേപം മുന്‍ വർഷം ഇതേ കാലയളവിലെ 1.02 ലക്ഷം കോടിയിൽ നിന്ന് 14.8 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി രൂപയായെന്നും ബന്ധൻ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.