image

1 Jan 2025 5:55 AM GMT

News

പുതുവർഷ സമ്മാനം; വാണിജ്യ പാചകവാതക വില കുറച്ചു, പുതിയ നിരക്ക് പ്രാബല്യത്തിൽ

MyFin Desk

lpg cylinder price reduced
X

പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം ​ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

തുടര്‍ച്ചയായി അഞ്ചു മാസം വില വര്‍ധിപ്പിച്ച ശേഷമാണ് ആദ്യമായി വിലയില്‍ കുറവ് വരുത്തിയത്. അഞ്ചുമാസം കൊണ്ട് 173 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. വില കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കൊല്‍ക്കത്ത 1911 എന്നിങ്ങനെയാണ് പുതിയ നിരക്ക്. വിമാന ഇന്ധന വിലയിലും കുറവ് വന്നിട്ടുണ്ട്. ഒരു കിലോലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 1400ലധികം രൂപയാണ് കുറച്ചത്.