12 Aug 2023 11:51 AM
Summary
- കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ അനുബന്ധ സ്ഥാപനങ്ങളായ ഹൂഗ്ലി കൊച്ചിന്‍ ഷിപ്യാര്‍ഡ്, ഉഡുപ്പി കൊച്ചിന്‍ ഷിപ്യാര്‍ഡ് എന്നിവയില്‍ നിന്നുള്ള ഫലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
: രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ ശാലയായ കൊച്ചിന്‍ ഷിപ്പ് യാർഡിനു 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ 98.65 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം. അറ്റാദായത്തില്‍ 133.87 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതേ പാദത്തില്‍ കമ്പനിയുടെ സ്റ്റാന്‍ഡ്-എലോണ്‍ അറ്റാദായം 109.41 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തിലുണ്ടായിരുന്ന 48.90 കോടി രൂപയുടെ സ്റ്റാന്‍ഡ്-എലോണ്‍ അറ്റാദായത്തില്‍ നിന്നും 123.74 ശതമാനം വര്‍ധനയാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2022-23 വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 39.34 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ 676.56 കോടി രൂപ എന്ന ഉയര്‍ന്ന നിലയിലായിരുന്നു ചെലവുകള്‍. കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ കൊച്ചിന്‍ ഷിപ്യാഡിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ ഹൂഗ്ലി കൊച്ചിന്‍ ഷിപ്യാര്‍ഡ്, ഉഡുപ്പി കൊച്ചിന്‍ ഷിപ്പ് യാർഡ് എന്നിവയില്‍ നിന്നുള്ള സാമ്പത്തിക ഫലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കമ്പനിയുടെ വരുമാനം അവലോകന പാദത്തില്‍ 528.34 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 492.21 കോടി രൂപയായിരുന്നു വരുമാനം. 2023 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 646.45 കോടി രൂപയും.