26 Dec 2023 3:12 PM IST
ഐസിസിയുമായുള്ള ആഗോള പങ്കാളിത്തം എട്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കൊക്ക കോള ഡിസംബര്‍ 26-ന് അറിയിച്ചു. ഇതോടെ ഐസിസിയുമായി ഏറ്റവും കൂടുതല്‍ കാലത്തേയ്ക്ക് പാര്‍ട്ണര്‍ഷിപ്പ് സ്ഥാപിക്കുന്ന ബ്രാന്‍ഡായി കൊക്ക കോള മാറി.
2031 അവസാനം വരെയാണ് ഇരുവരും തമ്മിലുള്ള കരാര്‍. 2019-ലാണ് കൊക്ക കോള ഐസിസിയുമായി നാല് വര്‍ഷത്തെ പാര്‍ട്ണര്‍ഷിപ്പിലേര്‍പ്പെട്ടത്.
ഇക്കാലയളവില്‍ ഐസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പുകള്‍, ടി20 ലോകകപ്പുകള്‍, ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവ ഉള്‍പ്പെടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും എല്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും കൊക്ക കോള പങ്കാളിയായിരിക്കും.