image

23 Feb 2025 5:40 AM GMT

News

ഡിസംബറില്‍ കല്‍ക്കരി ഇറക്കുമതി കുറഞ്ഞു

MyFin Desk

coal imports decreased in december
X

Summary

  • ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി മാറ്റമില്ലാതെ തുടര്‍ന്നു
  • ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ


നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി 201.30 ദശലക്ഷം ടണ്ണായി മാറ്റമില്ലാതെ തുടര്‍ന്നു.

ഇ-ലേല മേഖലയിലെ മുന്‍നിര കമ്പനിയായ എംജംഗ്ഷന്‍ സര്‍വീസസ് സമാഹരിച്ച കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തിന്റെ കല്‍ക്കരി ഇറക്കുമതി 201.52 മെട്രിക് ടണ്‍ ആയിരുന്നു.

അതേസമയം ഡിസംബറില്‍ കല്‍ക്കരി ഇറക്കുമതി 19.28 മെട്രിക് ടണ്ണായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.35 മെട്രിക് ടണ്‍ ആയിരുന്നു.

2024 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍, കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതി 128.85 മെട്രിക് ടണ്‍ ആയിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 133.46 മെട്രിക് ടണ്‍ ആയിരുന്നു. 2024 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 40.64 മെട്രിക് ടണ്‍ ആയിരുന്നു, 2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇത് 42.81 മെട്രിക് ടണ്‍ ആയിരുന്നു.

ആഭ്യന്തര വിപണിയിലെ ഉയര്‍ന്ന സ്റ്റോക്ക് പൊസിഷനും പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാന്‍ഡും ഇറക്കുമതി അളവില്‍ കുറവുണ്ടാക്കി. വരും ആഴ്ചകളില്‍ ഡിമാന്‍ഡ് സാഹചര്യത്തില്‍ മാറ്റമില്ലാതെ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ''എംജംഗ്ഷന്‍ എംഡിയും സിഇഒയുമായ വിനയ വര്‍മ്മ പറഞ്ഞു.

കല്‍ക്കരി ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് കല്‍ക്കരി, ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡി അടുത്തിടെ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയുടെ ഒരു മൂലക്കല്ലായി കല്‍ക്കരി മേഖല തുടരുന്നു, രാജ്യത്തിന്റെ വ്യാവസായിക, സാമ്പത്തിക വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ ഭൂമിശാസ്ത്ര കല്‍ക്കരി ശേഖരവും രണ്ടാമത്തെ വലിയ ഉപഭോക്താവെന്ന നിലയിലും, ദേശീയ ഊര്‍ജ്ജ മിശ്രിതത്തിന്റെ 55 ശതമാനവും സംഭാവന ചെയ്യുന്ന കല്‍ക്കരി ഒരു ഒഴിച്ചുകൂടാനാവാത്ത ഊര്‍ജ്ജ സ്രോതസ്സായി തുടരുന്നു.

രാജ്യത്തെ വൈദ്യുതി ഉല്‍പാദനത്തിന്റെ ഏകദേശം 74 ശതമാനവും താപവൈദ്യുത നിലയങ്ങളെയാണ് ആശ്രയിക്കുന്നത്.