image

9 Nov 2023 11:27 AM GMT

News

സഹകരണ സംഘങ്ങൾക്ക് പേരിൽ 'ബാങ്ക്' വേണ്ട; റിസർവ് ബാങ്ക്

MyFin Desk

co-operative societies do not need bank in name, rbi
X

Summary

  • സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ലെന്നും ആർ ബി ഐ
  • സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.


സഹകരണ സംഘങ്ങൾ പേരിൽ' ബാങ്ക് ' എന്നുപയോഗിക്കരുതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ലെന്നും ആർ ബി ഐ പത്രങ്ങളിൽ നൽകിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.

2020ലെ ബാങ്കിങ് റെഗുലേഷൻ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ അഥവാ ബാങ്കിങ് എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ല. എന്നാൽ നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിൽ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായും ആർ ബി ഐ യുടെ നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ബി ആർ ആക്ട് വ്യവസ്ഥകൾ ലഘിച്ച് ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ചില സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്ഥികരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സഹകരണ സംഘങ്ങൾക്ക് ലൈസൻസ് നൽകിയിട്ടില്ലെന്ന് ആർ ബി ഐ വ്യക്തമാക്കി. ഈ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും ഇടപാടുകൾ നടത്തുന്നതിന് മുൻപ് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി.

മുൻപും സമാനമായ നിർദ്ദേശങ്ങൾ റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ മുൻപും പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും അതിന് സ്റ്റേ വാങ്ങിയിരുന്നതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു. പുതിയ വിക്‌ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും അറിയിച്ചു.