6 March 2025 8:05 PM IST
സഹകരണ മേഖലാ ബാങ്കിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ നിലവിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ദേശസാൽകൃത, ഇതര ബാങ്കുകളെക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്.
കേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകിവരുന്ന വരുന്ന പലിശയില്‍ മാറ്റം വരുത്തി. നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്ത് നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കും. പുതുക്കിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തിൽ വന്നു.
നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ 6.25%
46 ദിവസം മുതൽ 90 ദിവസം വരെ 6.75%
91 ദിവസം മുതൽ 179 ദിവസം വരെ 7.25%
180 ദിവസം മുതൽ 364 ദിവസം വരെ 7.75 %
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%
രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8%
(മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപങ്ങൾക്ക് അരശതമാനം പലിശ കൂടുതൽ ലഭിക്കും)