image

20 Nov 2024 4:15 AM GMT

News

യുഎസ് സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ചൈന ഇന്ത്യയുമായി സൗഹൃദത്തിന്

MyFin Desk

china seeks friendship with india to ease us pressure
X

Summary

  • അതിര്‍ത്തിക്കരാര്‍ വരെ സാധ്യമായതിന് ട്രംപ് കാരണമായതായി വിലയിരുത്തപ്പെടുന്നു
  • വിമാനസര്‍വീസുകള്‍ ഉടന്‍തന്നെ പുനരാരംഭിച്ചേക്കും
  • ഇന്ത്യയിലേക്ക് വരുന്ന ചൈനക്കാര്‍ക്ക് കൂടുതല്‍ വിസകള്‍ നല്‍കുന്നതും ട്രംപിന്റെ വിജയിച്ചതിന്റെ സൂചനകളാണ്


വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ കേന്ദ്രീകൃതമായ യുഎസ് ബിസിനസ് അഡ്വക്കസി ആന്‍ഡ് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ പ്രസിഡന്റ് മുകേഷ് ആഗിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

തന്റെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 60 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇക്കാരണത്താലാണ് ചൈന ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഒരു പരിധിവരെ അതിര്‍ത്തി കരാര്‍ സാധ്യമായത് ട്രംപ് കാരണമാണെന്നും വിലയിരുത്തപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വീസുകളും താമസിയാതെ പുനരാരംഭിച്ചേക്കും.

'ഇന്ത്യയിലേക്ക് വരുന്ന ചൈനക്കാര്‍ക്ക് കൂടുതല്‍ വിസകള്‍ നല്‍കുന്നതും ട്രംപ് വിജയിച്ചതിന്റെ സൂചകളാണ്.

കഴിഞ്ഞ മാസം, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിംഗ് സംബന്ധിച്ച് ചൈനയുമായി കരാറിലെത്തിയതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇത് നാല് വര്‍ഷത്തിലേറെ നീണ്ട സൈനിക തര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള ഒരു വഴിത്തിരിവായി.

ട്രംപ് അധികാരത്തിലേക്ക് തിരികെ വരുമെന്നായിരുന്നു ചൈനക്കാരുടെ കണക്കുകൂട്ടല്‍. അപ്പോള്‍ യുഎസുമായുള്ള ബന്ധം സമ്മര്‍ദപൂരിതമാകും എന്നും അവര്‍ കരുതിയിരുന്നു-ആഗി പറഞ്ഞു.

'ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റി യുഎസില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ ഭരണകൂടം പദ്ധതിയിടുമ്പോള്‍, സുരക്ഷിതമായ സ്രോതസ്സിനുള്ള ഒരു സ്ഥലം വാഗ്ദാനം ചെയ്തുകൊണ്ട് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഉല്‍പ്പാദനം യുഎസിലേക്ക് മാറ്റാന്‍ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന തരത്തില്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍, അത് ഒറ്റരാത്രികൊണ്ട് സംഭവിക്കാന്‍ പോകുന്നില്ല. നിര്‍മ്മാണം യുഎസില്‍ നിന്ന് മാറാന്‍ ഏകദേശം 40 വര്‍ഷമെടുത്തു. അതിനാല്‍, പരിവര്‍ത്തനത്തിന് സമയമെടുക്കും,' ആഗി പറഞ്ഞു.

'നിര്‍മ്മാണം യുഎസിലേക്ക് മാറ്റാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കും, എന്നാല്‍ ഈ ഘടകങ്ങളില്‍ ധാരാളം ഞങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്യും' എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. അവ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകും.

'അമേരിക്കയെ കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ ആദ്യം നോക്കുമ്പോള്‍ ഇന്ത്യയുടെ പങ്ക് വളരെ നിര്‍ണായകമാകുന്നത് നിങ്ങള്‍ കാണും. അതേ സമയം ആ വിതരണ ശൃംഖലയിലെ ആത്മനിര്‍ഭര്‍ ഭാരതും വളരെ നിര്‍ണായകമാണ്,' ആഗിപറഞ്ഞു. ക്വാഡ് സഖ്യത്തിന്റെ വളര്‍ച്ചയും യുഎസും സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കും.