3 Dec 2024 10:39 AM GMT
Summary
- പ്രതിരോധ, ബഹിരാകാശ ഉപകരണങ്ങളിലാണ് ഗാലിയം ചിപ്പുകള്‍ ഉപയോഗിക്കുന്നത്
- ചൈനക്കുള്ള ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത് മെമ്മറി ചിപ്പുകളുടെ വില്‍പ്പനയില്‍ യുഎസ് നിരോധനം ഏര്‍പ്പെടുത്തിയത് പ്രകോപനമായി
ചിപ്പ് നിര്‍മ്മാണത്തിന് നിര്‍ണായകമായ നിരവധി വസ്തുക്കള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈന സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. സൈനിക ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിണ് നിരോധനം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സര്‍ക്കാര്‍ ചൈനക്കെതിരെ സാങ്കേതിക നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചതും ബെയ്ജിംഗിന്റെ പ്രകോപനത്തിന് കാരണമായി.
ഗാലിയം, ജെര്‍മേനിയം, ആന്റിമണി, സൂപ്പര്‍ഹാര്‍ഡ് വസ്തുക്കള്‍ എന്നിവ ചൈനീസ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇനി അനുവദിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഗാഫൈറ്റുമായി ബന്ധപ്പെട്ട ഇരട്ട ഉപയോഗ ഉല്‍പ്പന്നങ്ങളില്‍ ബെയ്ജിംഗ് കര്‍ശനമായ അന്തിമ ഉപയോഗ അവലോകനം ഏര്‍പ്പെടുത്തും, അത് കൂട്ടിച്ചേര്‍ത്തു. യുഎസും വിദേശ കമ്പനികളും ചൈനയ്ക്ക് നിര്‍മ്മിക്കുന്ന ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത് മെമ്മറി ചിപ്പുകളുടെ വില്‍പ്പനയ്ക്ക് ബൈഡന്‍ ഭരണകൂടം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഗാലിയവും ജെര്‍മേനിയവും കര്‍ശനമായ സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് യുഎസിലേക്ക് കയറ്റുമതി നടത്തിയത്. എന്നിരുന്നാലും, ഒരു സമ്പൂര്‍ണ നിരോധനം പ്രഖ്യാപിച്ചിരുന്നില്ല.
പ്രതിരോധ, ബഹിരാകാശ ഉപകരണങ്ങളിലാണ് ഗാലിയം ചിപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.