image

21 March 2025 6:48 AM

News

ശ്രീലങ്കയില്‍ ഇന്ത്യാവിരുദ്ധ വികാരം വളര്‍ത്താന്‍ ചൈനീസ് ശ്രമം

MyFin Desk

ശ്രീലങ്കയില്‍ ഇന്ത്യാവിരുദ്ധ വികാരം   വളര്‍ത്താന്‍ ചൈനീസ് ശ്രമം
X

Summary

  • പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വികാരങ്ങള്‍ ചൂഷണം ചെയ്യാന്‍ ചൈന
  • ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ന്യൂഡല്‍ഹിയുടെ താല്‍പ്പര്യങ്ങളെ ബാധിക്കും


ശ്രീലങ്കയില്‍ ഇന്ത്യാവിരുദ്ധ വികാരം വളര്‍ത്താന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വികാരങ്ങള്‍ ചൂഷണം ചെയ്യാനാണ് ബെയ്ജിംഗ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ന്യൂഡല്‍ഹിയുടെ താല്‍പ്പര്യങ്ങളെ ബാധിച്ചേക്കാം.

ശ്രീലങ്കയുടെ വടക്കന്‍ ദ്വീപുകളായ ഡെല്‍ഫ്റ്റ്, നൈനാതിവ്, എലുവൈതിവ്, മണ്ടൈത്തിവ്, കെയ്റ്റ്‌സ്, പുങ്കുടിത്തിവ് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ അടുത്തയാഴ്ച ജാഫ്‌നയിലെ ഫിഷറീസ് വകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ കൈയേറ്റത്തിനെതിരെയാണ് പ്രതിഷേധം. മത്സ്യബന്ധനത്തില്‍ അതിര്‍ത്തി പരസ്പരം കടന്നു പോകുക എന്നതാണ് ഇതിന് കാരണം. വടക്കന്‍ ദ്വീപുകളിലെ മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ മനസ്സിലാക്കുന്നതിനായി മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നത് ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.

'ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ കയ്യേറ്റങ്ങള്‍' എന്ന് തരം തിരിച്ചതും 'ലങ്കയിലെ മത്സ്യത്തൊഴിലാളികളുടെ' എതിര്‍പ്പും ഈ സാഹചര്യത്തില്‍ ചൈനയുടെ ഇടപെടലിന് വഴിയൊരുക്കിയതായി ഒരു ലങ്ക നിരീക്ഷകന്‍ പറയുന്നു. ഈ സാഹചര്യം ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചേക്കാം.

നിങ്ങളുടെ ഇന്ത്യയുടെ തന്ത്രപരമായ നിക്ഷേപ പദ്ധതികളില്‍ ചിലത് ശ്രീലങ്കയുടെ വടക്ക്, കിഴക്കന്‍ ഭാഗങ്ങളിലാണ്.

ദ്വീപ് രാഷ്ട്രത്തിലെ ഈ പ്രവിശ്യകളില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് ചൈന പിഴവുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടാകാം. എന്നാല്‍ ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യാ ഗ്രാമീണ മത്സ്യത്തൊഴിലാളി അസോസിയേഷന്‍ അടുത്തിടെ അവകാശപ്പെട്ടത് ഇന്ത്യയ്ക്കെതിരെ ചൈനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ്.

ദക്ഷിണേന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വടക്കന്‍ പ്രവിശ്യ മത്സ്യത്തൊഴിലാളി അസോസിയേഷന്‍ വളരെക്കാലമായി ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ശ്രീലങ്കന്‍ അധികാരികള്‍ അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്യുന്നത് തുടരുന്നു.

വടക്കന്‍, കിഴക്കന്‍ ശ്രീലങ്കയോടുള്ള ചൈനയുടെ താല്‍പ്പര്യം 2021 മുതല്‍ വളരാന്‍ തുടങ്ങി. 2021 ഡിസംബറില്‍, ചൈനീസ് അംബാസഡര്‍ ക്വി ഷെന്‍ഹോങ് ആദ്യമായി ജാഫ്‌ന സന്ദര്‍ശിച്ചു. യാത്രയ്ക്കിടെ, അംബാസഡര്‍ പ്രാദേശിക വസ്ത്രം ധരിച്ച് നല്ലൂര്‍ കന്ദസ്വാമി ക്ഷേത്രവും ജാഫ്‌ന ലൈബ്രറിയും സന്ദര്‍ശിച്ചിരുന്നു.

പിന്നീട് 2023-ല്‍, ക്വി ഷെന്‍ഹോങ് വീണ്ടും ജാഫ്‌ന സന്ദര്‍ശിക്കുകയും ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചൈനീസ് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വടക്കന്‍ പ്രവിശ്യയില്‍ വലിയ താല്‍പ്പര്യമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

2024 നവംബറിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം വടക്കന്‍ ശ്രീലങ്ക സന്ദര്‍ശിച്ച ആദ്യത്തെ വിദേശ നയതന്ത്രജ്ഞനായിരുന്നു ചൈനീസ് അംബാസഡര്‍. പ്രസിഡന്റ് അരുണ കുമാര്‍ ദിസനായകേയുടെ വിജയത്തെ അദ്ദേഹം പ്രശംസിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ കയാകേര്‍ണി പുരാവസ്തു സ്ഥലം അംബാസഡര്‍ ക്വി സന്ദര്‍ശിച്ചപ്പോള്‍, ശ്രീലങ്കയുടെ കിഴക്കന്‍ തീരം എല്ലായ്‌പ്പോഴും മാരിടൈം സില്‍ക്ക് റോഡിലെ ഒരു പ്രധാന ആഗോള വ്യാപാര കേന്ദ്രമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഇതെല്ലാം മേഖലയില്‍ ചൈനക്കുള്ള താല്‍പ്പര്യവും ഇന്ത്യക്കെതിരായ ഭീഷണിയുമാണ് സൂചിപ്പിക്കുന്നത്.