7 Nov 2023 12:15 PM
Summary
ഛത്തീസ്ഗഢില്‍ ഡിസംബര്‍ 3നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്
ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വൈകുന്നേരം അഞ്ച് മണി വരെ 70.87 ശതമാനം പോളിങ് രേഖപ്പെടുത്തി.
സുക്മ ജില്ലയില്‍ ഐഇഡി സ്‌ഫോടനവും, കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവെപ്പും ഉണ്ടായി.
ഛത്തീസ്ഗഢില്‍ ഇന്ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലേക്കാണു മത്സരം നടന്നത്.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ മിസോറാമില്‍ വൈകുന്നേരം 5 മണി വരെയുള്ള കണക്ക്പ്രകാരം പോളിംഗ് 75.88 ശതമാനമാണ്.
ഛത്തീസ്ഗഢില്‍ ഡിസംബര്‍ 3നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.