image

6 April 2024 2:53 PM IST

News

പിഴ ഇനത്തില്‍ സെന്‍ട്രല്‍ റെയില്‍വേക്ക് ലഭിച്ചത് 300 കോടി രൂപ

MyFin Desk

പിഴ ഇനത്തില്‍ സെന്‍ട്രല്‍ റെയില്‍വേക്ക് ലഭിച്ചത് 300 കോടി രൂപ
X

Summary

  • ഏറ്റവും കൂടുതല്‍ തുക പിഴ ഇനത്തില്‍ ലഭിച്ചതും, കേസുകള്‍ എടുത്തതും സെന്‍ട്രല്‍ റെയില്‍വേയാണ്
  • മുംബൈ ഡിവിഷനില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന പിഴ തുക ലഭിച്ചത്
  • പുനെ ഡിവിഷനില്‍ നിന്ന് 28.15 കോടി രൂപ നേടി


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) സെന്‍ട്രല്‍ റെയില്‍വേക്ക് പിഴയായി ലഭിച്ചത് 300 കോടി രൂപ. ടിക്കറ്റില്ലാതെയും, ലഗേജ് ബുക്ക് ചെയ്യാതെയിരുന്നതിനുമാണ് പിഴ ചുമത്തിയത്.

46.26 ലക്ഷം കേസുകളെടുത്തതില്‍ നിന്നാണ് ഇത്രയും പിഴ തുക ലഭിച്ചത്.

റെയില്‍വേയുടെ കീഴിലുള്ള സോണുകളില്‍ വച്ച് ഏറ്റവും കൂടുതല്‍ തുക പിഴ ഇനത്തില്‍ ലഭിച്ചതും, കേസുകള്‍ എടുത്തതും ഇതോടെ സെന്‍ട്രല്‍ റെയില്‍വേ ആയി മാറി.

സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള മുംബൈ ഡിവിഷനില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന പിഴ തുക ലഭിച്ചത്. 20.56 ലക്ഷം കേസുകളെടുത്തതില്‍ നിന്ന് 115.29 കോടി രൂപയാണ് പിഴയായി ലഭിച്ചത്. തൊട്ടു പിന്നിലായി 8.34 ലക്ഷം കേസുകളില്‍ നിന്ന് 66.33 കോടി രൂപ ഭൂസാവല്‍ ഡിവിഷനും നേടി.

5.70 ലക്ഷം കേസുകളില്‍ നിന്ന് നാഗ്പൂര്‍ ഡിവിഷന്‍ നേടിയത് 34.52 കോടി രൂപയാണ്. പുനെ ഡിവിഷനില്‍ നിന്ന് 28.15 കോടി രൂപയും സോലാപൂര്‍ ഡിവിഷനില്‍ നിന്ന് 34.74 കോടി രൂപയും നേടി.