image

14 Nov 2024 10:22 AM GMT

News

8 അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി കേന്ദ്രം

MyFin Desk

8 അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി കേന്ദ്രം
X

8 അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി കേന്ദ്രം

എട്ട്‌ അവശ്യ മരുന്നുകളുടെ വില ഉയർത്തി കേന്ദ്രസർക്കാർ. ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് ഉയർത്തിയത്. വിപണിയിൽ കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന മരുന്നുകൾക്ക് ഇനി 50% അധിക വില നൽകേണ്ടി വരും. മരുന്നുകളുടെ വില വർധിപ്പിക്കാൻ അടുത്തിടെയാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻപിപിഎയുടെ നടപടി.

ആസ്തമയ്ക്ക് ഉപയോഗിക്കുന്ന സാൽബുട്ടാമോളിന് ഇപ്പോൾ 18 രൂപയാണ് വിപണിവില, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ വില 50% ഉയരും. ക്ഷയത്തിന് ഉപയോഗിക്കുന്ന സ്ട്രെപ്റോമൈസിന് ഇപ്പോൾ 9 രൂപയാണ് വിപണിവില. ഇത്‌ 13 ആയി ഉയരും. മാനസിക വൈകല്ല്യത്തിൻ്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിഥിയം ഗുളികകളുടെ വില പതിനഞ്ചില്‍ നിന്ന് 22 രൂപയായി ഉയരും. ഗ്ലോക്കോമയ്ക്ക് ഉപയോഗിക്കുന്ന പിലോകാർപൈന് വില എഴുപതായി ഉയരും. ആൻ്റിബയോട്ടികായ ബെൻസിപെൻസിലിൻ്റെ വില എട്ട് രൂപയിൽ നിന്ന് പന്ത്രണ്ടാകും.