25 Feb 2025 9:25 AM GMT
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചു. ഇന്നലെ ബിഹാറിലെ ഭഗല്‍പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുക അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. 9.8 കോടി കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത്.
കര്‍ഷക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി വര്‍ഷം 6000 രൂപയാണ് ലഭിക്കുക. 19-ാം ഗഡു കൂടി നല്‍കിയതോടെ പിഎം കിസാന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ കൈമാറിയ മൊത്തം തുക 3.68 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.