1 April 2025 10:15 AM
ഓഹരി വിപണിയിൽ വോഡഫോൺ ഐഡിയ ഓഹരികൾ കുതിക്കുന്നു. സ്‌പെക്ട്രം കുടിശ്ശിക കേന്ദ്രസര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് ഓഹരികൾ കുതിച്ചുയർന്നത്. ഇന്ന് ബി.എസ്.ഇയിൽ ഓഹരികൾ 19.41% വർദ്ധിച്ച് 8.15 രൂപയിലെത്തി.
ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ
സ്‌പെക്ട്രം കുടിശ്ശിക ഓഹരിയാക്കി മാറ്റിയതോടെ ഒരു ഓഹരിക്ക് 10 രൂപ നിരക്കില്‍ 3,695 കോടി ഓഹരികളാണ് സര്‍ക്കാരിന് ലഭിക്കുക. ഇതോടെ വോഡഫോണ്‍ ഐഡിയയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 22.6 ശതമാനത്തില്‍ നിന്ന് 48.99 ശതമാനമായി ഉയരും. അതേസമയം കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം പ്രമോട്ടര്‍മാരില്‍ തുടരും.