28 March 2025 12:56 PM
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ടു ശതമാനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. വര്‍ധനവ് നടപ്പിലാക്കുന്നതോടെ ഡിഎ 53 ശതമാനത്തില്‍ നിന്ന് 55 ശതമാനം ആയി ഉയരും. വര്‍ധനയ്ക്ക് ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും.
ക്ഷാമബത്ത വര്‍ധിപ്പിച്ചതോടെ 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണു തീരുമാനത്തിന്റെ നേട്ടം ലഭിക്കുക. അവസാനമായി ക്ഷാമബത്ത വര്‍ധനവ് നടപ്പിലാക്കിയത് 2024 ജൂലൈയിലാണ്. അന്ന് 50 ശതമാനത്തില്‍ നിന്ന് 53 ശതമാനം ആയി ഉയര്‍ത്തിയിരുന്നു.