image

3 March 2025 3:41 PM IST

News

പാസ്പോ‍ർട്ടിന് അപേക്ഷിക്കണോ? നിയമം ഭേദഗതി ചെയ്ത് കേന്ദ്രം, പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍

MyFin Desk

central government amends passport rules
X

പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. പുതിയ ഭേദഗതി പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനന തീയതി തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ നല്‍കാവുവെന്നാണ് വ്യവസ്ഥ. 1967 ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. ഫെബ്രുവരി 28 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം, ഈ തീയതിക്ക് മുമ്പ് ജനിച്ച വ്യക്തികള്‍ക്ക് ജനനത്തീയതി തെളിയിക്കാന്‍ താഴെപ്പറയുന്ന രേഖകൾ സമര്‍പ്പിക്കാം.

ജനന തീയതി തെളിയിക്കുന്ന രേഖകള്‍

* ജനന തീയതി രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് / ഇ- ആധാര്‍

* അപേക്ഷകന്റെ സര്‍വ്വീസ് റെക്കോര്‍ഡിന്റെ (സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം) അല്ലെങ്കില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് സാക്ഷ്യപ്പെടുത്തിയ പേ പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പ്

* ഗതാഗത വകുപ്പ് നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സ്

* ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്

* പബ്ലിക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകള്‍/ കമ്പനികള്‍ നല്‍കുന്ന പോളിസി ബോണ്ട്