image

20 Dec 2024 3:48 PM GMT

News

ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രം, പുതിയ ഹോം ലോൺ സ്കീം ഉടൻ

MyFin Desk

ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രം, പുതിയ ഹോം ലോൺ സ്കീം ഉടൻ
X

കുറഞ്ഞ ചെലവിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് 20 ലക്ഷം രൂപ വരെ പലിശ ഇളവോടെ ലോൺ ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. താഴ്ന്ന, ഇടത്തരം വരുമാനക്കാർക്കായുള്ള പദ്ധതിയാണിത്. സാധാരണക്കാർക്കായി സർക്കാർ ഇളവുകളോടെ പുതിയ ഹോം ലോൺ സ്കീം പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ ഈ പദ്ധതി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ക്രെഡിറ്റ് റിസ്ക് ഗ്യാരൻ്റി ഫണ്ട് സ്കീമിൽ ഭേദഗതി വരുത്തി പദ്ധതിക്ക് വഴിയൊരുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. 30 വർഷത്തെ കാലാവധിയാണ് ലോണിനുണ്ടാവുക. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം, എട്ട് ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്ക് ഗ്യാരണ്ടിയുള്ള പരിരക്ഷ ലഭിക്കും. വായ്പാ തുകയുടെ 70 ശതമാനം വരെ ഗ്യാരണ്ടിയായി ലഭിക്കുമെന്നാണ് സൂചന. നിലവിൽ മൂന്നു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയാണ് സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പദ്ധതിക്കു കീഴില്‍ യോഗ്യമായ വരുമാനം, തുല്യമായ പ്രതിമാസ ഗഡു, എന്നിവ ഉറപ്പിക്കുന്നതിന് ധനകാര്യ, ഭവന, നഗരകാര്യ മന്ത്രാലയം, നാഷണല്‍ ഹൗസിംഗ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരുന്നുവെന്നാണു വിവരം. ചര്‍ച്ചയില്‍ ധാരണയാകുന്നത് അനുസരിച്ച് പദ്ധതി നടപ്പാക്കും. ഗ്യാരണ്ടി, കവറേജ് കാലയളവ് എന്നിവയുടെ വ്യാപ്തിയിലും ചര്‍ച്ചകള്‍ പുരേഗമിക്കുകയാണ്.