image

3 April 2024 5:33 AM GMT

News

സിമന്റിന് വില കൂട്ടാനൊരുങ്ങി കമ്പനികള്‍

MyFin Desk

cement prices will rise, relief for producers
X

Summary

  • ദക്ഷിണേന്ത്യ ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ വിലക്കയറ്റം രൂക്ഷമാകും
  • ഏകദേശം 10-20 രൂപയുടെ വര്‍ദ്ധനവ് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു
  • ഏപ്രിലിലെ വിലവര്‍ദ്ധനയോടെ, സിമന്റ് ഉത്പാദകര്‍ക്ക് ഈ പാദത്തില്‍ കുറഞ്ഞ വില ആഘാതം നികത്താന്‍ കഴിയും


പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാന്ദ്യത്തെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞെങ്കിലും രാജ്യത്തുടനീളമുള്ള സിമന്റ് ഉത്പാദകര്‍ സിമന്റിന് വില വര്‍ദ്ധിപ്പിക്കുന്നു. ഈ മാസം ചാക്കിന് ശരാശരി 10-15 രൂപ വരെ വില വര്‍ദ്ധിപ്പിക്കാനാണ് നീക്കം.

ദക്ഷിണേന്ത്യ ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ വിലക്കയറ്റം രൂക്ഷമാകും. ഏകദേശം 10-20 രൂപയുടെ വര്‍ദ്ധനവ് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിമന്റ് വിലകള്‍ ഇപ്പോള്‍ തുടര്‍ച്ചയായി അഞ്ച് മാസമായി തിരുത്തിയിട്ടുണ്ട്. ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തിലെ ശരാശരി വില 5-6% കുറവാണ്. കിഴക്കന്‍, ദക്ഷിണേന്ത്യയില്‍ വിലക്കുറവ് നിലനില്‍ക്കുന്നത് ഉത്പാദകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പരമ്പരാഗതമായി ശക്തമായ കാലഘട്ടമായ ജനുവരി-മാര്‍ച്ച് കാലയളവിലെ വോളിയം വര്‍ഷം തോറും 6-8% വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സിമന്റ് നിര്‍മ്മാതാക്കള്‍ക്ക് വില ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

വിപണി വിഹിതം നേടുന്നതിനുള്ള വലിയ കമ്പനികള്‍ക്കിടയിലെ മത്സര തീവ്രതയും ചെലവ് പണപ്പെരുപ്പവുമാണ് വില തളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന്് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറഞ്ഞു.

ഏപ്രിലിലെ വിലവര്‍ദ്ധനയോടെ, സിമന്റ് ഉത്പാദകര്‍ക്ക് ഈ പാദത്തില്‍ കുറഞ്ഞ വില ആഘാതം നികത്താന്‍ കഴിയും മെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ ഈ വിലവര്‍ദ്ധനവിന്റെ സുസ്ഥിരത നിര്‍ണായകമാണ്. കാരണം കുറഞ്ഞ അളവിലെ ഡിമാന്‍ഡ് ഈ വര്‍ദ്ധനവ് ഭാഗികമായോ പൂര്‍ണ്ണമായോ പിന്‍വലിക്കാന്‍ ഇടയാക്കുമെന്ന് അവര്‍ പറഞ്ഞു.